തൊടുപുഴ: കാല് വഴുതി കിണറില്‍ വീണ വീട്ടമ്മയെ ഫയര്‍ഫോഴ്സ് രക്ഷപെടുത്തി. കരിങ്കുന്നം മറ്റത്തിപ്പാറ കടവുങ്കല്‍ ടി.പി.സണ്ണിയുടെ ഭാര്യ ലൗലി (50 )യെ ആണ് അഗ്നിരക്ഷാസേന രക്ഷിച്ചത്. ഇന്നു രാവിലെ ഏഴോടെയായിരുന്നു സംഭവം.
പൈനാപ്പിള്‍ കൃഷിത്തോട്ടത്തിലെ ആള്‍മറയില്ലാത്ത കിണറ്റിലാണ് ലൗലി വീണത്. റോഡില്‍ നിന്നും 300 മീറ്ററോളം അകലെയുള്ള കിണറിനടുത്തേക്ക് അഗ്നി രക്ഷാ സേനയുടെ വാഹനം എത്തിക്കാന്‍ സാധിച്ചില്ല.
25 അടിയോളം ആഴത്തിലുള്ള കിണറ്റില്‍ എട്ട് അടിയോളം വെള്ളം ഉണ്ടായിരുന്നു. ഫയര്‍ ഓഫീസര്‍ ബില്‍സ് ജോര്‍ജ് ഇറങ്ങി നെറ്റും റോപ്പും ഉപയോഗിച്ച് ലൗലിയെ പുറത്തെത്തിക്കുകയായിരുന്നു.
അവശ നിലയിലായിരുന്ന ഇവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയതിനു ശേഷം ആംബുലന്‍സില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ വി.രാജന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ഓഫീസര്‍ ടി.കെ.ജയറാം ഫയര്‍ ഓഫീസര്‍മാരായ കെ.ബി.ജിനേഷ് കുമാര്‍ പി.എന്‍.അനൂപ് , സി.എസ്.എബി, ഹോംഗാര്‍ഡ്മാരായ മാത്യു ജോസഫ് സണ്ണി ജോസഫ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.