ചവറ :കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷിക്കാനിറങ്ങിയ അയൽവാസികളായ യുവതിയും വിദ്യാർഥിയും കുടുങ്ങി. പുതുക്കാട് മൊട്ടയ്ക്കൽ കിഴക്കതിൽ ലിജിയ (40) ആണ് പുലർച്ചയോടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണത്. ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസികളായ രേഖയും ജോണിയും യുവതിയെ രക്ഷിക്കാനായികിണറ്റിലിറങ്ങിയെങ്കിലും മൂവരും കുടുങ്ങുകയായിരുന്നു. ഇവർ കിണറ്റിലെ മോട്ടോറിന്റെ കന്പിയിൽ പിടിച്ചുകിടന്നു.
കിണറിന് 20 അടിയിലേറെ താഴ്ചയുണ്ട്. മറ്റുള്ളവർ വിവരമറിയിച്ചതിനെതുടർന്ന് ചവറയിൽനിന്ന് ഫയർഫോഴ്സ് യൂണിറ്റെത്തി രക്ഷാപ്രവർത്തനം നടത്തി.ഫയർമാൻമാരായ മണിക്കുട്ടൻ ,ശ്രീക്കുട്ടൻ എന്നിവർ കിണറ്റിലിറങ്ങി മൂവരെയും കരയ്ക്കെത്തിച്ചു. ഉടൻ തന്നെ ഇവരെ കൊല്ലം ജില്ലാആശുപത്രിയിലെത്തിക്കുകയായിരുന്നു.