കൊല്ലം: പ്രളയബാധിത പ്രദേശങ്ങളില്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയില്‍ ആരോഗ്യ വകുപ്പ് 10669 കിണറുകള്‍ ക്ലോറിനേറ്റു ചെയ്തു. 993 സംഘങ്ങളുടെ നേതൃത്വത്തിലായിരുന്നു ക്ലോറിനേഷന്.
പരിസരം ശുചീകരിക്കുന്നതിനായി ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് അണുനശീകരണം നടത്തി.
എലിപ്പനി പ്രതിരോധത്തിനായി 1541 പേര്‍ക്ക് മരുന്ന് നല്കി. 14 ക്യാമ്പുകളില്‍ ഡോക്ടര്‍മാരുടെ സേവനവും മരുന്ന് വിതരണവും ഉറപ്പാക്കി. ക്യാമ്പുകളില്‍നിന്ന് മടങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളടങ്ങിയ നോട്ടീസുകളും വിതരണം ചെയ്തു.
ഇന്നും 30നും കൊതുകു, കൂത്താടി നിയന്ത്രണത്തിനായി ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി. ഷേര്‍ളി അറിയിച്ചു.