കൊല്ലം: അഞ്ചലിൽ ഇരുസംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവാവ് കിണറ്റിൽ വീണു മരിച്ചു. അഞ്ചൽ ഏരൂർ തുന്പോട് ലിജോഭവനിൽ ലാലുകുഞ്ഞാപ്പി(44) ആണ് മരിച്ചത്.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം. അഞ്ചൽ അഗസ്ത്യക്കോടിന് സമീപമായിരുന്നു സംഘടനം. പ്രദേശത്തെ ഒരു യുവതിയെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
മർദനമേറ്റ് ഓടിരക്ഷപ്പെടാൻ ശ്രമിക്കവെയാണ് സമീപത്തെ പറന്പിലെ കിണറ്റിൽ വീണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആയൂർ സ്വദേശി സുമേഷ് എന്ന യുവാവിനെ അഞ്ചൽ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.