സാധാരണ നമ്മള് മുത്തശി കഥകളില്‍ മാത്രമാണല്ലൊ സ്വര്‍ണനാണയം അല്ലെങ്കില്‍ നിധിയൊക്കെ ലഭിച്ച കാര്യങ്ങള്‍ കേള്‍ക്കാറുള്ളത്.
അന്നത് കേള്‍ക്കുമ്പോള്‍ അത്തരത്തിലൊരിക്കല്‍ നമുക്കും നിധി ലഭിക്കുമെന്ന് ചിലരെങ്കിലും ചിന്തിച്ചിരിക്കും.
എന്നാല്‍ അത്തരത്തിലൊരു സംഭവം നടന്നിരിക്കുകയാണ്. സംഭവം നമ്മുടെ കേരളത്തിലല്ല; അങ്ങ് ആന്ധ്രാപ്രദേശിലാണ്.
ആന്ധ്രയിലെ എടുവടല പാലം ഗ്രാമത്തിലെ സത്യ നാരായണ എന്നയാളുടെ വയലില്‍ കുഴല്‍ക്കിണര്‍ പൈപ്പ് ലൈന്‍ കുഴിക്കുന്നതിനിടെ ഒരു മണ്‍പാത്രം ലഭിക്കുകയുണ്ടായി.
ആളുകള്‍ അത് പരിശോധിച്ചപ്പോള്‍ ശരിക്കും ഞെട്ടി. കാരണം അതില്‍ സ്വര്‍ണനാണയങ്ങള്‍. ഒന്നും രണ്ടുമല്ല 18 സ്വര്‍ണനാണയങ്ങളാണ് ഈ മണ്‍പാത്രത്തിലുണ്ടായിരുന്നത്.
ഏതായാലും 61 ഗ്രാം സ്വര്‍ണത്തിന്റെ 18 നാണയങ്ങളുടെ കാര്യം അദ്ദേഹം തഹസില്‍ദാറെ അറിയിക്കുകയുണ്ടായി. പിന്നീട് ഈ നാണയങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് അവരുടെ ഓഫീസില്‍ കൈമാറി ട്രഷറിയില്‍ നിക്ഷേപിച്ചു.
ഏതായാലും ഈ കാര്യം നാട്ടുകാരെ ആകെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇനിയെത്ര കിണറുകള്‍ അവിടങ്ങളില്‍ കുത്തപ്പെടുമെന്ന് വൈകാതെ അറിയാം.