പെരിന്തൽമണ്ണ: ഉപയോഗശൂന്യമായിക്കിടന്ന കിണറിൽ മധ്യവയസ്കന്റെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി. കിണറിലെ ചെളി നീക്കംചെയ്യുന്നതിനിടെയാണ് ഇവ കിട്ടിയത്.
തുടർന്ന് ശാസ്ത്രീയ പരിശോധനകൾക്കായി മഞ്ചേരി മെഡിക്കൽകോളജിലേക്ക് മാറ്റിയിരുന്നു. തലയോട്ടിയിൽ പോറലുള്ളതായും പോലീസിന്റെ പ്രാഥമികപരിശോധനയിൽ കണ്ടെത്തിയിരുന്നു. കുറേക്കാലമായി വെറുതെയിട്ടിരുന്ന സ്ഥലത്ത് അടുത്തിടെയാണ് കെട്ടിടനിർമാണ ജോലികൾ തുടങ്ങിയത്.
അസ്ഥികൂടം മധ്യവയസ്കന്േറതെന്ന് പരിശോധനയിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. അതേസമയം ഇത് ആരുടേതാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. പരാതിയുമായി ആരും ഇതുവരെ പോലീസിനെ സമീപിച്ചിട്ടില്ല.