നാദാപുരം: കക്കംവെള്ളിയിൽ പൊതു കിണർ കരി ഓയിലടിച്ച് വികൃതമാക്കി.ബാലിയിൽ മുക്കിലെ പഞ്ചായത്ത് കിണറിനാണ് കരി ഓയിലടിച്ച് വികൃതമാക്കിയത്. രണ്ടാഴ്ച മുന്പ് കിണറിന് പച്ച പെയിന്റടിച്ച് വികൃതമാക്കിയതിന് പിന്നാലെയാണ് കരി ഓയിലൊഴിച്ചത്.പതിറ്റാണ്ടുകളായി പരിസരങ്ങളിലെ 50 ഓളം വീട്ടുകാർ ആശ്രയിക്കുന്ന കിണറാണിത്.
വേനലിലെ കുടിവെള്ള ക്ഷാമം നേരിടാൻ 40,000 രൂപ മുടക്കി പഞ്ചായത്ത് റിപ്പയറിംഗും ശുചീകരണവും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം പച്ച പെയിന്റടിച്ചത്. ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടയിലാണ് കരി ഓയിൽ പ്രയോഗം. ഇടക്കിടെ ഇത്തരം പ്രവൃത്തി ചെയ്യുന്നത് മലിനമാകുന്നതിനിടയാക്കുന്നുണ്ട്.