ബ​ദി​യ​ഡു​ക്ക​ ടൗണിൽ ഹരിതകേരളമെല്ലാം വെറും പ്രഹസനമല്ലെ ‍? സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ കി​ണ​റി​ല്‍ മാ​ലി​ന്യ​ക്കൂ​മ്പാ​രം

ബ​ദി​യ​ഡു​ക്ക: ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യെ​ന്നു പ്ര​ഖ്യാ​പി​ക്കു​മ്പോ​ഴും ബ​ദി​യ​ഡു​ക്ക​യി​ൽ അ​തൊ​ന്നും ന​ട​പ്പി​ലാ​കു​ന്നി​ല്ല. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ എ​ല്ലാ വാ​ര്‍​ഡു​ക​ളി​ല്‍ നി​ന്നും കു​ടും​ബ​ശ്രീ മു​ഖാ​ന്ത​രം തെ​ര​ഞ്ഞെ​ടു​ത്ത പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ടൗ​ണി​ലെ ക​ട​ക​ളി​ല്‍ നി​ന്നും വീ​ടു​ക​ളി​ല്‍ നി​ന്നും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​ന് പ​രി​ശീ​ല​നം ന​ല്‍​കി​യെ​ങ്കി​ലും ടൗ​ണി​ല്‍ പ്ലാ​സ്റ്റി​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ കു​ന്ന് കൂ​ടി കി​ട​ക്കു​ക​യാ​ണ്.

നി​ര​വ​ധി യാ​ത്ര​ക്കാ​രെ​ത്തു​ന്ന ബ​ദി​യ​ഡു​ക്ക ടൗ​ണി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തു​ള്ള ഒ​രു സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തു​ള്ള പൊ​ട്ട​ക്കി​ണ​റി​ന്‍റെ അ​ക​ത്തും പു​റ​ത്തും മാ​ലി​ന്യം ത​ള്ളി​യ​തു​മൂ​ലം ബ​ദി​യ​ടു​ക്ക ടൗ​ൺ പ​രി​സ​ര​വും ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ക​യാ​ണ്. സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ കെ​ട്ടി​ട​ത്തി​ന്‍റെ പി​റ​കു​വ​ശ​ത്തു​ള്ള പൊ​ട്ട​ക്കി​ണ​റാ​ണ് വ്യാ​പാ​രി​ക​ൾ മാ​ലി​ന്യം ത​ള്ളാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഹോ​ട്ട​ലു​ക​ളു​ടെ പ​ഴ​കി​യ ഭ​ക്ഷ​ണ​ങ്ങ​ളും പ​ച്ച​ക്ക​റി ക​ട​യി​ലെ കേ​ടാ​യ സാ​ധ​ന​ങ്ങ​ളും മ​റ്റും വ്യാ​പാ​രി​ക​ൾ പ്ലാ​സ്റ്റി​ക്ക് ക​വ​റി​ൽ കെ​ട്ടി ഇ​വി​ടെ വ​ലി​ച്ചെ​റി​യു​ന്ന​ത് പ​തി​വാ​ണ്. ബാ​ങ്ക്, പോ​സ്റ്റ് ഓ​ഫീ​സ് ഹോ​ട്ട​ലു​ക​ൾ, ക​ട​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ത്താ​ണ് ഈ ​അ​വ​സ്ഥ. ത​ള്ളി​യ മാ​ലി​ന്യ​ത്തി​ൽ ഈ​ച്ച​ക​ള്‍ മു​ട്ട​യി​ട്ടു പെ​രു​കു​ന്ന​ത് മൂ​ലം ഈ​ച്ച ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. മാ​ത്ര​വു​മ​ല്ല കൊ​തു​ക് ശ​ല്യ​വും രൂ​ക്ഷ​മാ​ണ്.

മാ​ലി​ന്യാ​വ​ശി​ഷ്ട​ങ്ങ​ൾ തി​ന്നാ​നെ​ത്തു​ന്ന തെ​രു​വു​നാ​യ​ക​ളും ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ക​യാ​ണ്. ബ​സ്സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രും വി​ദ്യാ​ര്‍​ഥി​ക​ളു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. മാ​സ​ങ്ങ​ളോ​ള​മാ​യി ഈ ​മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തെ കു​റി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്ക് അ​റി​യ​മാ​ങ്കി​ലും മൗ​നം പാ​ലി​ക്കു​ന്ന​താ​യാ​ണ് ആ​രോ​പ​ണം.

Related posts