അശ്രദ്ധയുടെ മൊബൈയിൽ ദുരന്തം;  കി​ണ​റി​ന്‍റെ തൂ​ണി​ൽ ചാ​രി​യി​രു​ന്ന് ഫോ​ണ്‍ ചെ​യ്യുന്നതിനെട അബദ്ധത്തിൽ കിണറ്റിൽ വീണു;  മൂന്നു ദിവസം കിണറ്റിൽ കിടന്നയാൾക്ക് ജീവൻ തിരിച്ചുകിട്ടിയ സംഭവം ഇങ്ങനെ…

വെ​ഞ്ഞാ​റ​മൂ​ട്: കി​ണ​റ്റി​ല്‍ കു​ടു ​ങ്ങി​ക്കി​ട​ന്ന യു​വാ​വി​നെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. കൊ​ഞ്ചി​റ ആ​ല​മു​ക്ക് വി​ള​യി​ല്‍ വീ​ട്ടി​ല്‍ പ്ര​ദീ​പ്(38)​ആ​ണ് കി​ണ​റ്റി​ല്‍ അ​ക​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം വീ​ട്ടു വ​ള​പ്പി​ലെ കി​ണ​റി​ന്‍റെ തൂ​ണി​ൽ ചാ​രി​യി​രു​ന്ന് ഫോ​ണ്‍ ചെ​യ്തു കൊ​ണ്ടി​രി​ക്കെ തൂ​ൺ ഒ​ടി​ഞ്ഞ് കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.​

അ​പ​ക​ട​സ​മ​യ​ത്ത് വീ​ട്ടി​ൽ ആ​രു​മി​ല്ലാ​യി​രു​ന്നു.​ഇ​ന്ന​ലെ രാ​വി​ലെ കി​ണ​റി​നു സ​മീ​പ​ത്തു​കൂ​ടെ പോ​യ ഒ​രാ​ൾ കി​ണ​റി​നു​ള്ളി​ൽ നി​ന്ന് ശ​ബ്ദം കേ​ട്ട് നോ​ക്കി​യ​പ്പോ​ള്‍ തൊ​ട്ടി​യി​ല്‍ പി​ടി​ച്ച് നി​ല്ക്കു​ന്ന പ്ര​ദീ​പി​നെ കാ​ണു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ സ്ഥ​ല​ത്തെ​ത്തി യു​വാ​വി​നെ കി​ണ​റ്റി​ല്‍ നിന്നു പു​റ​ത്തെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും ഫ​ലം കാ​ണാ​ത്ത​തി​നെ തു​ട​ര്‍​ന്ന് നെ​ടു​മ​ങ്ങാ​ട് അ​ഗ്നി ശ​മ​ന സേ​ന​യെ​ത്തി യു​വാ​വി​നെ ക​ര​യ്ക്കെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related posts