ചാത്തന്നൂർ: ചിറക്കര ശാസ്ത്രിമുക്കിൽ കിണറ്റിൽ മുടി നിക്ഷേപിച്ച ശേഷം തീയിട്ടു. കല്ലുവാതുക്കൽ രാജ് റസിഡൻസിയിലെ ജീവനക്കാർ തങ്ങുന്ന ക്വാർട്ടേഴ്സിലെ കിണറ്റിലാണ് സാമൂഹ്യവിരുദ്ധർ മൂന്ന് ചാക്കുകളിലായി മുടി കൊണ്ടിട്ട ശേഷം തീയിട്ടത്.
കിണറ്റിൽ നിന്ന് ദുർഗന്ധവും പുകയും ഉയരുന്നത് കണ്ട ജീവനക്കാർ ഉടൻ പാരിപ്പള്ളി പോലീസിൽ വിവരമറിയിച്ചു.
പരവൂരിൽ നിന്ന് ഫയർ|ഫോഴ്സ് എത്തി തീയണച്ചു.മുപ്പതോളം ജീവനക്കാരണ് ഇവിടെ തങ്ങുന്നത്.കഴിഞ്ഞ ദിവസം വൃത്തിയാക്കിയ കിണറ്റിലാണ് മാലിന്യം നിക്ഷേപിച്ചത്. ഇത് സംബന്ധിച്ച് പാരിപ്പള്ളി പോലീസിലും കല്ലുവാതുക്കൽ പഞ്ചായത്തിലും പരാതി നല്കി.