ഒറ്റപ്പാലം: അപൂർവ്വ കാഴ്ചയായി ഇങ്ങനെയും ഒരു കിണർ. കിണറുകളും,കുളങ്ങളും മറ്റ് ജലാശയങ്ങളും മണ്ണിട്ട് തൂർക്കുന്ന പുതിയ കാലത്തിനുള്ള മറുപടി കൂടിയാണ് ഈ പഴയ (പുതിയ ) കിണർ.
മായന്നൂർ കണ്ടംചിറ കോളനിക്കു സമീപം ഒറ്റപ്പാലം തോട്ടക്കര അമീറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഉപയോഗരഹിതമായി കിടന്നിരുന്ന കിണറിനെ നവീകരിച്ചാണ് അദ്ദേഹം പുതുമോടി സമ്മാനിച്ചത്.
മണ്ണുമാന്തിയന്ത്രം കൊണ്ട് ജലസേചനാവശ്യത്തിന് നവീകരിക്കവേ പുതിയരൂപം നൽകി കിണറിനെ വ്യത്യസ്ഥമാക്കാൻ ഉടമ തീരുമാനിക്കുകയായിരുന്നു.
മണ്ണുമാന്തിയ വഴിയിൽ കരിങ്കൽ പടികൾ തീർത്തു. എത്ര മഴ പെയ്താലും നിറയാത്ത തരത്തിലായി കിണർ. പടിവാതിലിലൂടെ പുറത്തേക്ക് വെള്ളം ഒഴുകുമെന്നതിനാൽ കിണറിന്റെ രണ്ട് മീറ്റർ ഭാഗം മഴക്കാലത്തും നിറയാതെ കിടക്കും.
പതിനൊന്ന് മീറ്റർ ആഴമുണ്ട് കിണറിന്. കരിങ്കല്ല് കെട്ടി നാലുഭാഗവും പടുത്തുയർത്തി. കിണറിൽ കരിങ്കല്ലു കൊണ്ട് പടുത്തു താഴോട്ട് ഇറങ്ങാൻ പടവുകളും ഉണ്ടാക്കി.
കിണർ ഒരിക്കലും വറ്റുകയുമില്ല. കിണർ കാണാൻ ദിവസവും ധാരാളം ആളുകൾ വരുന്നുണ്ട്.. കിണർ നേരിൽ കാണാൻ അതി മനോഹരം. കിണറിലേക്ക് ഇറങ്ങുവാനും കഴിയുന്ന തരത്തിലാണ് പടികൾ.