മഞ്ചേരി: പിഞ്ചു മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ മാതാവ് കുറ്റക്കാരിയെന്നു മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) കണ്ടെത്തി.
കൽപ്പകഞ്ചേരി പുത്തനത്താണി ചേറൂരാൽപറന്പ് പന്തൽപറന്പിൽ ആയിഷ(30)യെയാണ് ജഡ്ജി എ.വി. നാരായണൻ കുറ്റക്കാരിയെന്ന് കണ്ടെത്തിയത്.
പ്രതിക്കുള്ള ശിക്ഷ കോടതി നാളെ വിധിക്കും. കേസിലെ രണ്ടാം പ്രതിയും അയിഷയുടെ കാമുകനുമായ ഓട്ടോ ഡ്രൈവർ ബാവപ്പടി പുന്നത്തല കക്കാട് ഷാഫി (35)യെ കുറ്റക്കാരനല്ലെന്ന് കണ്ടു കോടതി വെറുതെ വിട്ടു.
2013 ഡിസംബർ 18നായിരുന്നു കേസിനാസ്പദമായ സംഭവം. ഒൻപതും ഏഴും വയസായ കുട്ടികളെ കിണറ്റിലെറിഞ്ഞു കൊന്ന ശേഷം ആയിഷ ഞരന്പുമുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി. വാസു 23 സാക്ഷികളെ കോടതി മുന്പാകെ വിസ്തരിച്ചു. 18 രേഖകളും ഹാജരാക്കി.