തിരുവനന്തപുരം: നിരവധി പുതമുഖങ്ങളെ അണിനിരത്തി ഒരുക്കിയ കിനാവള്ളി എന്ന തന്റെ സിനി ഒരു സ്വപ്ന സാക്ഷാത്കാരമാണെന്നു സംവിധായകൻ സുഗീത് പ്രസ്ക്ലബിൽ നടന്ന മുഖാമുഖത്തിൽ പറഞ്ഞു. പുതമുഖങ്ങളെ അണിനിരത്തി നല്ലൊരു സിനിമ പൂർത്തിയാക്കി പ്രേക്ഷകർക്കു മുന്നിൽ എത്തിക്കാമെന്ന വെല്ലുവിളിയാണ് കിനാവള്ളിയിലൂടെ മറികടന്നത്.
26 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് കിനാവള്ളി ഒരുക്കിയത്. ചിത്രം പ്രദർശിപ്പിക്കാൻ ആദ്യമെന്നും തിയറ്ററുകൾ ലഭിച്ചിരുന്നില്ല. പിന്നെ ട്രെയിലറുകൾ കണ്ടപ്പോഴാണ് തിയറ്ററുകൾ ലഭിച്ചത്. നല്ല ശബ്ദസംവിധാനത്തോടെ ഒരുക്കിയ ചിത്രത്തിന് ആദ്യം അറ്റ്മോസ് തിയറ്ററും ലഭിച്ചില്ല. ഒടുവിൽ അതും ലഭിച്ചുവെന്നും സുഗീത് പറഞ്ഞു.
ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയ അജ്മൽ സയ്ൻ, കൃഷ്, സുജിത്രാജ്, വിജയ് ജോണി, സുരഭി സന്തോഷ്, സൗമ്യ മേനോൻ എന്നിവരും തിരക്കഥാകൃത്തുക്കളായ ശ്യാം ശീതൾ, വിഷ്ണു രാമചന്ദ്രൻ എന്നിവരും മുഖാമുഖത്തിൽ പങ്കെടുത്തു. പ്രസ് ക്ളബ് സെക്രട്ടറി എം.രാധാകൃഷ്ണൻ അതിഥികളെ പരിചയപ്പെടുത്തി.