മുതലയോട് സാഹസികമായി പൊരുതി ഇരട്ട സഹോദരിയെ രക്ഷിച്ച ജോർജിയ ലൗറിയെ ധീരതാ പുരസ്കാരം നൽകി ചാൾസ് രാജാവ് ആദരിച്ചു. 2021 ജൂണിൽ മെക്സിക്കോയിലെ തടാകത്തിൽ നീന്തുന്നതിനിടെയാണ് സഹോദരി മെലിസയെ കൂറ്റൻ മുതല പിടികൂടി വെള്ളത്തിനടിയിലേക്ക് കൊണ്ടുപോകുന്നത് ജോർജിയ കണ്ടത്.
തൊട്ടുപിന്നാലെ അബോധാവസ്ഥയിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മെലിസയെ കണ്ടെത്തി. തുടർന്ന് ബോട്ടിൽ കയറ്റി സഹോദരിയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുമ്പോൾ മുതലയെത്തി വീണ്ടും പിടികൂടി.
എന്നാൽ ജോർജിയ മുതലയോട് പോരാടി സഹോദരിയെ സാഹസികമായി രക്ഷിച്ചു. മെലിസ ഏറെ നാൾ അബോധാവസ്ഥയിൽ കിടന്നതിന് ശേഷം പിന്നീട് ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. മുതലയുമായുള്ള ഏറ്റുമുട്ടലിൽ ജോർജിയയുടെ മുഷ്ടിയിൽ വലിയ മുറിവുമുണ്ടായി. കൂടാതെ വയറ്റിലും കാലിലും സാരമായ പരിക്കുകൾ ഉണ്ടായിരുന്നു.