പെരുമ്പാമ്പിനെ പേടി ഇല്ലാത്തവർ കുറവാണ്. വിഷമില്ലെങ്കിലും ഇര കിട്ടിയാൽ അവ ഒറ്റ അടിക്ക് വിഴുങ്ങി കളയും. എന്നാൽ പിടിക്കുന്ന ഇര അൽപം വലുതാണെങ്കിലോ? പിന്നത്തെ കാര്യം പറയണ്ട. എത്ര ഭീമൻ പെരുമ്പാമ്പ് ആയാലും ഇഴയാൻ അൽപം മടി കാണിക്കും. ഇഴയാൻ പോയിട്ട് ഒന്നനങ്ങാൻ പോലും അവക്ക് ആകില്ല.
ഇര പിടിച്ച് അനങ്ങാൻ സാധിക്കാതെ കിടക്കുന്ന പെരുമ്പാമ്പിന്റെ വീഡിയോ ആണിപ്പോൾ വെെറലാകുന്നത്. ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദയാണ് വീഡിയോ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്.
കയറിൽ കുരുങ്ങിയ പെരുമ്പാമ്പ് അതിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.
പെരുമ്പാമ്പിന്റെ കഴുത്തിൽ കയർ ചുറ്റി കിടക്കുന്നതും നമുക്ക് കാണാൻ പറ്റും. ഒരു കയർ മറികടന്നു അടുത്ത സ്ഥലത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ കയർ പാമ്പിന്റെ കഴുത്തിൽ ചുറ്റുക ആയിരുന്നു.
സന്തോഷകരമായ ഭക്ഷണത്തിന് ശേഷം കെണിയിലകപ്പെട്ടു എന്ന കുറിപ്പോടെയാണ് സുശാന്ത നന്ദ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നിരവധി ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. നിരവധി പേർ വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
വീഡിയോയിൽ കാണുന്നത് റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പാണ് എന്ന് ക്വീൻസ്ലൻഡ് സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ബ്രയാൻ ഫ്രൈ പറഞ്ഞു.
ഈ ഇനം പാമ്പുകൾക്ക് വിഷമില്ല. പക്ഷേ ഈ വിഡിയോ പാമ്പിനെ ഉപദ്രവിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഋവീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.