ചെറുതോണി: ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിട്ടുള്ള വാഴത്തോപ്പ് പഞ്ചായത്തിൽ ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ രാജവെന്പാല നാട്ടുകാരുടെ ഉറക്കംകെടുത്തി. മണിയാറൻകുടി കാട്ടുകുന്നേൽ ജോണിയുടെ വീട്ടിലാണ് രാജവെന്പാല അതിഥിയായെത്തിയത്.
ഇന്നലെ രാത്രി രണ്ടോടെയാണ് രാജവെന്പാല വീട്ടുകാരുടെ കണ്ണിൽപെട്ടത്. കഴിഞ്ഞദിവസം ഇവരുടെ തൊഴുത്തിലുണ്ടായ കിടാരി രാത്രി പുറത്തിറങ്ങിയ ശബ്ദംകേട്ടുണർന്ന വീട്ടുകാർ തൊഴുത്തിനുസമീപം രാജവെന്പാലയെ കണ്ടെത്തി.
ഉടൻതന്നെ അയൽവാസികളെ വിവരമറിയിച്ചു. വീട്ടുകാരും അയൽവാസികളുംചേർന്ന് നേരം വെളുക്കുന്നതുവരെ പാന്പിനു കാവലിരുന്നു. വെളുപ്പിന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നാട്ടുകാരോടൊപ്പം തെരച്ചിൽ നടത്തിയെങ്കിലും മാളത്തിൽ ഒളിച്ച പാന്പിനെ കണ്ടെത്താനായില്ല.
ആളുകൾക്ക് കൂട്ടംകൂടാൻ കഴിയാത്തതിനാൽ ഉൗഴംവച്ചായിരുന്നു കാവലിരുന്നത്. രാജവെന്പാലയെ പിടികൂടാനാവാത്തത് വീട്ടുകാരേയും നാട്ടുകാരേയും ഭീതിയിലാക്കിയിരിക്കുകയാണ്.