കിന്നാരത്തുന്പി എന്ന സിനിമയിൽ ഞാൻ പെട്ടുപോയതാണ്. എന്റെ സീനില്‍ അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. എന്നോട് അവാര്‍ഡ് പടം എന്നായിരുന്നു പറഞ്ഞിരുന്നത്. ഭരതന് ടച്ചുള്ള സെക്സിന്റെ ചെറിയൊരു അംശമുണ്ടെന്നായിരുന്നു.
പക്ഷെ എന്റെ സീനില്‍ അതൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ ഷക്കീലയെ നേരിട്ട് കണ്ടിട്ടു പോലുമില്ല. ഞാനും ജഗതി ശ്രീകുമാറും ചെയ്യാനിരുന്നതായിരുന്നു. തിരക്ക് കാരണം ജഗതിച്ചേട്ടൻ വന്നില്ല.
പകരം ഞാനും ഷാജോണും കൂടിയാണ് ചെയ്തത്. ഡബ്ബിംഗിന് ചെന്നപ്പോള്‍ സംവിധായകന് വളരെ വിഷമത്തിലിരിക്കുകയാണ്. സിനിമയുടെ ഡിസ്ട്രിബ്യൂഷന്‍ ചെയ്യാന്‍ ആരും തയാറാകുന്നില്ല.
അങ്ങനെയാണ് കുറച്ച് എക്സ്ട്രാ സീനുകള്‍ കൂടെ ചേര്‍ത്ത് സെക്സ് പടമാക്കാന്‍ തീരുമാനിച്ചത്. എന്നെ വിളിച്ചത് ഇങ്ങനെ പറഞ്ഞാണെന്ന് ഞാന്‍ പറഞ്ഞു.
നിങ്ങള്‍ക്ക് കാശ് കിട്ടുമെങ്കില്‍ പടം അങ്ങനെ ആക്കിക്കോളൂ, പക്ഷെ പോസ്റ്ററില്‍ എന്റെ പടം വയ്ക്കരുതെന്ന് പറഞ്ഞു. എനിക്ക് വേറൊന്നും വരാനില്ല, കാരണം എന്റെ രംഗങ്ങളില്‍ ഒന്നുമില്ലായിരുന്നല്ലോ. അവര്‍ വളരെ മര്യാദക്കാരായിരുന്നു. എന്റെ പടം വച്ചില്ല.
-സലിം കുമാര്‍