പച്ച വെള്ളം കുടിച്ചാലും വണ്ണം വയ്ക്കുമെന്ന് ചിലർ പറഞ്ഞ് കേട്ടിട്ടുണ്ട്. അതേപോലെതന്നെ എത്ര കഴിച്ചാലും വണ്ണം വയ്ക്കില്ലന്ന് വേറെ ചിലരും. മെലിഞ്ഞവർക്ക് അവരുടെ ദുഃഖം മെലിയാത്തവർക്ക് അവരുടേയും. എന്തുതന്നെ ആയാലും സോഷ്യൽ മീഡിയയിൽ താരമാകുകയാണ് ഇൻഫ്ലുവൻസർ യുക കിനോഷിതയ എന്ന യുവതി.
എത്ര കഴിച്ചാലും മടുക്കാത്ത കിനോഷിതയുടെ വീഡിയോയ്ക്ക് ധാരാളം ആരാധകരാണുള്ളത്. ബിഗ് ഈറ്റർ എന്നാണ് കിനോഷിത അറിയപ്പെടുന്നത്. ധാരാളം ഭക്ഷണം കഴിക്കുന്നതിൽ കിനോഷിതയുടെ പേര് കേൾവിയാണ്.
ഇത്രയധികം ഭക്ഷണം കഴിച്ചിട്ടും ശരീരത്തിൽ ഒരു തുള്ളിപോലും വണ്ണം വയ്ക്കാത്ത പ്രകൃതമാണ് ഇവരുടേത്. 2009 -ൽ ജാപ്പനീസ് റിയാലിറ്റി ഷോയായ ‘ദി ബാറ്റിൽ ഓഫ് ബിഗ് ഈറ്റേഴ്സി’ൽ പങ്കെടുത്തതോടെയാണ് കിനോഷിത പ്രശസ്തയായി തുടങ്ങിയത്. എന്നാൽ കുറച്ച് കാലമായി കിനോഷിത സോഷ്യൽ മീഡിയയിൽ നിന്നും ഒരു ബ്രേക്ക് എടുത്തിയരിക്കുകയായിരുന്നു. ബൈപോളാർ ഡിസോർഡർ കാരണമാണ് ഇവർ ബ്രേക്ക് എടുത്തത്.
പണ്ടത്തെപ്പോലെ ഇപ്പോൾ തനിക്ക് ഭക്ഷണം കഴിക്കാൻ സാദിക്കുന്നില്ല. 40 വയസ് ആയ ശേഷം പഴയപ്രസരിപ്പോടെ ഒന്നിനും ഉഷാറില്ലന്നും ക്രമം തെറ്റിയുള്ള ഭക്ഷണ രീതി തുടർന്നാൽ അത്തന്നെ രോഗി ആക്കുമെന്നും കിനോഷിത പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളും പ്രായവും കാരണം താൻ വിരമിക്കുകയാണ് എന്നാണ് ഇപ്പോൾ അവൾ അറിയിച്ചിരിക്കുന്നത്.