മോഹന്‍ലാല്‍ ചിത്രം താണ്ഡവത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ച പറ്റിയ താരമാണ് കിരണ്‍ റാത്തോഡ്.
ഒരു സമയത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാം സജീവമായ താരം ഹിന്ദി ചിത്രങ്ങളിലും വേഷമി
ട്ടു. മികച്ച പ്രകടനം ആയിരുന്നു താരം കാഴ്ച വെച്ചത്.
നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇടയ്ക്ക് സിനിമയില്‍ നിന്നും അപ്രത്യക്ഷമായ താരം എന്ത് ജോലി ചെയ്താണ് ജീവിക്കുന്നത് എന്ന സംശയം ആയിരുന്നു ആരാധകര്‍ക്കും.
ഇപ്പോഴിതാ ആ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമായിരിക്കുകയാണ്. ഇപ്പോഴിതാ സിനിമ ഇല്ലാതെ തന്നെ വരുമാനത്തിനായി ഒരു പുതിയ ബിസിനസ് തുടങ്ങിയിരിക്കുകയാണ് കിരണ്‍.
തന്നോട് ആരാധകര്‍ക്ക് സംസാരിക്കാന്‍ വേണ്ടി ഒരു വെബ്സൈറ്റ് ആണ് താരം ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. വലിയ പ്രതിഫലം ആണ് ആരാധകരുമായി സംസാരിക്കുന്നതിനു താരം ഈടാക്കുന്നതും.
ആരാധകരുമായി വീഡിയോ കാള്‍ ചെയ്യാനും സംസാരിക്കാനും ഒക്കെ ഉള്ള സൗകര്യവും താരം ഒരുക്കിയിട്ടാണ് ഇങ്ങനെ ഒരു ബിസിനസ് ആരംഭിച്ചിരിക്കുന്നത്.
താനുമായി ഫോണ്‍ വിളിച്ച് മാത്രം ആരാധകര്‍ക്ക് സംസാരിച്ചാല്‍ മതിയെങ്കില്‍ അഞ്ച് മിനിട്ടിനു പതിനാലായിരം രൂപ ആണ് താരം വിളിക്കുന്നവരില്‍ നിന്നും ഈടാക്കുന്നത്.
അത് അല്ല വീഡിയോ കാള്‍ ആണ് ചെയ്യേണ്ടത് എങ്കില്‍ ഒരു മിനിട്ടിനു ആയിരം രൂപ എന്ന കണക്കില്‍ ഇരുപത്തി അഞ്ച് മിനിട്ടിന് ഇരുപത്തി അയ്യായിരം രൂപ ആണ് താരം ഈടാക്കുന്നത്.
നടിയുടെ ചൂടന്‍ ചിത്രങ്ങള്‍ മാത്രം കണ്ടാല്‍ മതി എങ്കില്‍ അതിനു വേണ്ടി നല്‍കേണ്ടത് നാലായിരം രൂപയും ആണ്.
ഇങ്ങനെ ആണ് വെബ്സൈറ്റ് സന്ദര്‍ശിക്കാനുള്ള വിവരങ്ങള്‍. എന്തായാലും നല്ലൊരു വരുമാന മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
എന്നാല്‍ താരത്തിനെ വിമര്‍ശിച്ച് കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. രശ്മി നായരുടെ അതെ ട്രാക്കില്‍ എത്തി കിരണ്‍ റാത്തോഡും എന്നാണ് ഒരു കമന്റ്.
ശരീരം ഓണ്‍ലൈനിലൂടെ പ്രദര്‍ശിപ്പിച്ചു ജീവിക്കുന്നു, ഇതും വേശ്യാവൃത്തി തന്നെ…ഓണ്‍ലൈനില്‍ ആണെന്ന് മാത്രം…ഇങ്ങനെ പോകുന്നു കമന്റുകള്‍.