ന്യൂഡൽഹി: സൂര്യനിൽനിന്ന് ഓം മന്ത്രം കേൾക്കുന്നതായി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ കണ്ടെത്തിയതായി പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ കിരണ്‍ ബേദി. നാസയുടെ കണ്ടുപിടുത്തമെന്ന പേരിൽ കിരണ്‍ ബേദി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഈ അവകാശവാദം.
സൂര്യൻ ഓം മന്ത്രം ഉരുവിടുന്നു. ഇതിന്റെ ശബ്ദം നാസ റെക്കോർഡ് ചെയ്തു എന്നാണ് വീഡിയോ പങ്കുവെച്ച് കിരണ്‍ ബേദി ട്വിറ്ററിൽ കുറിച്ചത്. സൂര്യന്റെയും ഓം മന്ത്രത്തിന്റെയും ശിവന്റെയും വിവിധ ചിത്രങ്ങൾ സഹിതമുളള വീഡിയോ സഹിതമാണ് കിരണ്‍ ബേദിയുടെ ട്വീറ്റ്. നാസ തന്നെ നേരത്തെ സോളാർ ശബ്ദം റെക്കോർഡ് ചെയ്തതു പുറത്തുവിട്ടിരുന്നു. ഇതിനെ തള്ളിയാണ് മുൻ ഐപിഎസ് ഉദ്യോഗസ്ഥ കൂടിയായ കിരണ്‍ ബേദി വ്യാജ വീഡിയോ പങ്കുവയ്ക്കുന്നത്.
നിരവധി പേരാണ് കിരണ്‍ ബേദിയുടെ ട്വീറ്റിനെ പരിഹസിച്ച് രംഗത്തെത്തിയിട്ടുള്ളത്. നാസ പുറത്തുവിട്ട യഥാർഥ വീഡിയോയും ചിലർ കിരണ്‍ ബേദിക്കായി പങ്കുവയ്ക്കുന്നുണ്ട്.
— Kiran Bedi (@thekiranbedi) January 4, 2020