വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിനുള്ള ശിക്ഷ കൊല്ലം ജില്ലാ സെഷന്‍സ് കോടതി വൈകാതെ പ്രഖ്യാപിക്കും.
ശിക്ഷാ പ്രഖ്യാപനത്തിനായി കോടതി ചേര്‍ന്നു. പ്രതി കിരണ്‍ കുമാറിനെ ജഡ്ജി അടുക്കലേക്ക് വിളിപ്പിച്ച ശേഷം ശിക്ഷ സംബന്ധിച്ച് എന്തെങ്കിലുംപറയാനുണ്ടോ എന്ന് കോടതി ആരാഞ്ഞു.
ഈ സമയത്ത് അച്ഛന് ഓര്‍മ്മക്കുറവുള്ള ആളാണെന്നും നോക്കാന്‍ വേറെയാരുമില്ല. അച്ഛന് അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു കിരണ്‍കുമാര്‍ പറഞ്ഞത്.
ഇതുകൂടാതെ അമ്മയ്ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവുമുണ്ട്. തന്റെ പ്രായവും മാതാപിതാക്കളുടെ പ്രായവും പരിഗണിക്കണമെന്നും കിരണ്‍ കുമാര്‍ കോടതിയോട് അപേക്ഷിച്ചു.
കേസില്‍ സാക്ഷികളായിരുന്ന കിരണ്‍ കുമാറിന്റെ മാതാപിതാക്കള്‍ വിചാരണ വേളയില്‍ മകന് അനുകൂലമായി കൂറുമാറിയിരുന്നു.
ആ സമയത്തില്ലായിരുന്ന ഓര്‍മക്കേട് ഇപ്പോള്‍ എങ്ങനെ ഉണ്ടായി എന്നും പൊതുസമൂഹം കിരണ്‍കുമാറിനോട് ചോദിക്കും.