ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ ഗ്ലാമർ വേഷങ്ങളിലൂടെ നിറഞ്ഞു നിന്ന നായികയാണ് കിരണ്‍ റാത്തോഡ്. ബോളിവുഡിലൂടെ കരിയര്‍ ആരംഭിച്ചശേഷമാണ് കിരണ്‍ തെന്നിന്ത്യയിലേക്ക് എത്തുന്നത്. തെലുങ്കിലൂടെയായിരുന്നു തെന്നിന്ത്യന്‍ സിനിമയില്‍ അരങ്ങേറ്റം. പിന്നാലെ ജെമിനിയിലൂടെ തമിഴിലെത്തി. വിക്രം നായകനായ ആ ചിത്രം തമിഴിലെ വലിയ ഹിറ്റുകളിലൊന്നായി മാറി. പിന്നാലെ അജിത്ത്, കമല്ഹാസന് തുടങ്ങിയവര്‍ക്കൊപ്പവും കിരണ്‍ അഭിനയിച്ചു.
തുടർന്നു കിരണ്‍ മലയാളത്തിലുമെത്തി. മോഹന്‍ലാല്‍ നായകനായ താണ്ഡവത്തിലൂടെയാണ് കിരണ്‍ മലയാളത്തിലെത്തുന്നത്. പിന്നീടും കിരണ്‍ മായക്കാഴ്ച, മനുഷ്യമൃഗം, ഡബിൾസ് തുടങ്ങിയ മലയാള സിനിമകളില്‍ അഭിനയിച്ചെങ്കിലും മലയാളികള്‍ക്ക് ഇന്നും കിരണ്‍ താണ്ഡവത്തിലെ നായികയാണ്. കിരണ്‍ കൂടുതലും ശ്രദ്ധിക്കപ്പെട്ടത് ഗ്ലാമറസ് റോളുകളിലായിരുന്നു. പക്ഷെ സിനിമയിലെ തെരഞ്ഞെടുപ്പുകള്‍ മോശമായതും തുടര്‍ പരാജയങ്ങളും കിരണിന്റെ കരിയറിനെ സാരമായി ബാധിച്ചു. ഇതോടെ കിരണ്‍ റാത്തോഡ് സിനിമാ ലോകത്തുനിന്നുതന്നെ അപ്രത്യക്ഷമാവുകയായിരുന്നു.
തുടക്കക്കാലത്ത് നേരിട്ട കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും വിവാഹം കഴിക്കാത്തതിനെക്കു റിച്ചും താരം സംസാരിച്ചതാണിപ്പോൾ ചർച്ചയാകുന്നത്. തുടക്കത്തിൽ അവസരങ്ങള്‍ തേടി മുംബൈയില്‍ എത്തിയപ്പോള്‍ ചില മോശം വ്യക്തികളെ കണ്ടുമുട്ടി. അവസരം നല്‍കാനാണ് അവര്‍ വിളിക്കുന്നത്. എന്നാല്‍ കരാര്‍ ഒപ്പിട്ട് കഴിഞ്ഞാല്‍ അവരുടെ യഥാര്‍ഥ മുഖം പുറത്തുവരും.
കരാര്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ രാത്രി വരാന്‍ ആവശ്യപ്പെടും. എന്നാല്‍ അന്നൊന്നും കാര്യമായി പ്രൊജക്ടുകള്‍ ഇല്ലാതിരുന്നിട്ട് പോലും ഞാന്‍ വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടില്ല. അങ്ങനെ വിട്ടുവീഴ്ച ചെയ്യുന്നതിലും നല്ലത് എന്തെങ്കിലും സൈഡ് ബിസിനസ് ചെയ്യുന്നതാണെന്ന് കിരൺ പറഞ്ഞു. തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ചതിയെക്കുറിച്ചും കിരണ്‍ സംസാരിച്ചിരുന്നു.
പ്രണയത്തില്‍ ഏറ്റ ചതിയാണ് വിവാഹം കഴിക്കാത്തതിന് കാരണം. കഴിഞ്ഞ ഏഴ് വര്‍ഷമായി ഞാന്‍ സിംഗിളാണ്. രണ്ടു പ്രണയങ്ങള്‍ ഉണ്ടായിരുന്നു, രണ്ടും തകര്‍ന്നു. നേരത്തെ ഒരു പുരുഷനോടൊപ്പം ഞാന്‍ നാല് വര്‍ഷം ജീവിച്ചു. എന്നാല്‍ അയാള്‍ എനിക്ക് ശരിയായ ആളല്ലെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്.
വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചപ്പോഴേക്കും അയാളുടെ തനിനിറം പുറത്തുവന്നു. ഞാന്‍ അയാളെ വിവാഹം കഴിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും അയാള്‍ എന്നെ കൊല്ലുമായിരുന്നു. പിന്നീട് മറ്റൊരാളുമായി പ്രണയത്തിലായെങ്കിലും അയാളും നല്ലവനായിരുന്നില്ല- കിരണ്‍ പറഞ്ഞു. ഇപ്പോൾ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് കിരൺ. സോഷ്യല്‍ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ഗ്ലാമറസ് ചിത്രങ്ങളൊക്കെ തരംഗം തീര്‍ക്കാറുണ്ട്.