അങ്ങനെ ചെയ്യുന്നത് അ​ഡ്ജ​സ്റ്റ്മെ​ന്‍റു​ക​ളേ​ക്കാ​ൾ ന​ല്ല​താ​ണ്; കിരൺ റത്തോഡ്

ന​ല്ല സി​നി​മ​ക​ൾ ഞാ​ൻ നി​ര​സി​ച്ചി​ട്ടു​ണ്ട്. അ​ന്ന് ‍ഞാ​ൻ ഒ​രു വി​ഡ്ഢി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. വി​വാ​ഹം ക​ഴി​ച്ച് സെ​റ്റി​ൽ ഡൗ​ൺ ചെ​യ്യാ​നാ​ണ് ഞാ​ൻ ആ​ഗ്ര​ഹി​ച്ച​ത്. ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മോ​ശം തീ​രു​മാ​ന​മാ​യി​രു​ന്നു അ​ത്.

ആ ​ബ​ന്ധം ത​ക​ർ​ന്നു. അ​തി​നി​ടെ​യാ​ണ് എ​ന്‍റെ സ്ട്ര​ഗി​ളിം​ഗ് തു​ട​ങ്ങി​യ​ത്. പ്ര​ണ​യ​ത്തി​ലാ​കു​മ്പോ​ൾ പൊ​തു​വെ സ്ത്രീ​ക​ൾ ദു​ർ​ബ​ല​രാ​കും. എ​ങ്ങ​നെ ബാ​ല​ൻ​സ് ചെ​യ്യ​ണ​മെ​ന്ന് അ​റി​യി​ല്ല. ഞാ​ൻ വ​ള​രെ ഇ​മോ​ഷ​ണ​ലാ​ണ്. വ​ള​രെ സ്വ​കാ​ര്യ​ത​യു​ള്ള വ്യ​ക്തി​യാ​യി ഞാ​നി​പ്പോ​ൾ മാ​റി.

ആ​ളു​ക​ളെ ഒ​ന്നും ബോ​ധ്യ​പ്പെ​ടു​ത്താ​റി​ല്ല. എ​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലെ ഫോ​ട്ടോ​ക​ൾ കണ്ട് ആ​ളു​ക​ൾ പ​ല​തും ക​രു​തു​ന്നു. പ​ക്ഷെ താ​നി​വി​ടെ​യു​ണ്ടെ​ന്ന് സി​നി​മാലോ​ക​ത്തെ അ​റി​യി​ക്കാ​നു​ള്ള വ​ഴി​യാ​ണ​ത്. ബി​ക്കി​നി ധ​രി​ക്കു​ന്ന​തി​ൽ എ​നി​ക്ക് പ്ര​ശ്ന​മി​ല്ല.

അ​ഡ്ജ​സ്റ്റ്മെ​ന്‍റു​ക​ളേ​ക്കാ​ൾ ന​ല്ല​താ​ണ​ത്. അ​ഡ്ജ​സ്റ്റ്മെ​ന്‍റു​ക​ൾ​ക്ക് ഞാ​ൻ എ​തി​രാ​ണ്. കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ് ഞാ​ൻ ജീ​വി​ക്കു​ന്ന​ത്. ആ​ളു​ക​ൾ മെ​സേ​ജി​ൽ ചോ​ദി​ക്കു​ന്ന​തുപോ​ലെ ഞാ​ൻ അ​വെ​യ്‌​ല​ബി​ൾ അ​ല്ല.

ഒ​രി​ക്ക​ലും ഞാ​ൻ വി​ട്ടു​വീ​ഴ്ച​ക​ൾ ചെ​യ്തി​ട്ടി​ല്ല. ആ​രൊ​ക്കെ ബി​ക്കി​നി ധ​രി​ക്കു​ന്നു​ണ്ട്. ഞാ​ൻ ധ​രി​ക്കു​മ്പോ​ൾ മാ​ത്രം എ​ന്താ​ണ് പ്ര​ശ്നം. -കി​ര​ൺ റാ​ത്തോ​ഡ്

Related posts

Leave a Comment