ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ ചൈനയുടെ കൈയേറ്റമില്ലെന്നു കേന്ദ്രമന്ത്രി കിരൺ റിജിജു. അതിർത്തി നിർണയിക്കാത്ത ചൈന-ഇന്ത്യ പ്രദേശങ്ങളിൽ ഇന്ത്യൻ, ചൈന സേനകളുടെ പട്രോളിംഗ് ഓവർലാപ്പിംഗ് നടക്കുന്നുണ്ടെന്നും എന്നാലിത് ഇന്ത്യൻ പ്രദേശം കടന്നുകയറുന്നതിലേക്ക് നയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
“ചൈനയ്ക്ക് നമ്മുടെ ഭൂമി ഏറ്റെടുക്കാൻ കഴിയില്ല. സ്ഥിരമായി ഒന്നും നിർമിക്കാൻ അവർക്ക് അനുവാദമില്ല. നമ്മുടെ ഭാഗത്തുനിന്ന് കർശനമായ ജാഗ്രതയുണ്ടെന്നും റിജിജു പറഞ്ഞു.
അരുണാചൽ പ്രദേശിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) നുഴഞ്ഞുകയറ്റം നടത്തിയെന്ന റിപ്പോർട്ടുകൾക്കിടയിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.