തളിപ്പറമ്പ്: കീഴാറ്റൂര്‍ നെല്‍വയല്‍ സംരക്ഷണ ഐക്യദാര്‍ഢ്യസമിതി കണ്‍വീനര്‍ നോബിള്‍ പൈകടയെ മാവോവാദിയായി ചിത്രീകരിച്ച് വേട്ടയാടാനുള്ള രാഷ്ട്രീയ ഗൂഢാലോചനയില്‍ പരിസ്ഥിതി-സാംസ്ക്കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ പ്രതിഷേധിച്ചു. ഒരു പ്രദേശത്ത് നടക്കുന്ന സമരത്തിന് പിന്തുണയുമായി മറ്റ് പ്രദേശത്തുള്ളവര്‍ കടന്നുവന്നുകൂടാ എന്ന നിലപാട് ചരിത്രനിഷേധവും ജനാധിപത്യ വിരുദ്ധവുമാണ്.
സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ നടക്കുന്ന പരപ്പ ക്വാറിവിരുദ്ധ സമരത്തിലെ സജീവ സാന്നിധ്യമാണ് നോബിള്‍ പൈകട. ഇദ്ദേഹത്തെ മാവോവാദിയായി ചിത്രീകരിക്കുന്നത് കീഴാറ്റൂര്‍ സമരം തകര്‍ക്കാന്‍ വേണ്ടിമാത്രമല്ല, പരപ്പ സമരത്തില്‍ നിന്ന് സിപിഎമ്മുകാരെ അകറ്റാനുള്ള ഗൂഢനീക്കമായി ഇത് തിരിച്ചറിയണമെന്ന് പ്രസ്താവനയില്‍ പറയുന്നു.
ഡോ.ഡി.സുരേന്ദ്രനാഥ് (പൗരാവകാശപ്രവര്‍ത്തകന്‍), ടി.പി.പത്മനാഭന്(ഡയറക്ടര്‍, സീക്ക്), വി.സി.ബാലകൃഷ്ണന് (ജൈവ വൈവിധ്യ ഗവേഷകന് ), കെ.സി.ഉമേഷ്ബാബു (സാംസ്കാരിക പ്രവര്ത്തകന്), കെ.രാമചന്ദ്രന് (ജനകീയാരോഗ്യ സംരക്ഷണ സമിതി), ഹരി ചക്കരക്കല്‍ (ജില്ലാ പരിസ്ഥിതി സമിതി സെക്രട്ടറി), വിനോദ് പയ്യട (സമാജ് വാദി ജനപരിഷത്ത്), കെ.കസ്തൂരി ദേവന് (ആംആദ്മി പാര്‍ട്ടി), കെ.സുനില്‍കുമാര്‍ (സോഷ്യലിസ്റ്റ് ആള്‍ട്ടര്‍നേറ്റീവ്) എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്.