അവാര്‍ഡ് ഷോകളിൽ അവതാരകനായി എത്തി മിനിസ്ക്രീനിൽ തിളങ്ങുന്ന താരമാണ് കിഷോർ സത്യ.
ഏറ്റവും കൂടുതല്‍ അവാര്‍ഡ് ഷോകള്‍ ഒന്നിച്ച് ചെയ്ത ജോഡികളാണ് കിഷോര്‍ സത്യയും രഞ്ജിനി ഹരിദാസും.
ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് രഞ്ജിനിയെ കണ്ടുമുട്ടിയ വിശേഷവുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് കിഷോർ.
സ്റ്റേജില്‍ തനിക്ക് ഏറ്റവും കണ്‍ഫര്‍ട്ടബിള്‍ ആയ കോ-ഹോസ്റ്റ് രഞ്ജിനിയാണെന്ന് കിഷോര്‍ പറയുന്നു.
കിഷോറിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്
ഒരുപാട് നാളുകൾക്കു ശേഷമാണ് രഞ്ജിനിയെ ഇന്ന് വീണ്ടും കാണുന്നത്. ഏറ്റവും കൂടുതൽ ഫിലിം അവാർഡ് ഷോകൾ ഒന്നിച്ചു ചെയ്തിട്ടുള്ള ജോഡി ഞങ്ങൾ ആണെന്ന് തോന്നുന്നു.
സ്റ്റേജിൽ എനിക്ക് ഏറ്റവും comfortable ആയ co host രഞ്ജിനി ആയിരുന്നു. തിരിച്ചും അങ്ങിനെതന്നെ ആണെന്നാണ് എന്റെ വിശ്വാസം .
കുറെ വർഷം മുമ്പ് ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഹോസ്റ്റ് ചെയ്യാനുള്ള ഒരു അവസരം ഞങ്ങളെ തേടി വന്നെങ്കിലും ദൗർഭാഗ്യവശാൽ അത് നടന്നില്ല.
ഒരുപക്ഷെ ഞങ്ങൾ miss ചെയ്യുന്ന ഒരു moment അത് മാത്രമായിരിക്കും. പക്ഷെ ഇന്ന് അവൾ anchor ഉം ഞാൻ നടനും ആയിരുന്നു.
സൂര്യ ടീവി യുടെ ഓണം പരിപാടിയുടെ ചിത്രീകരണ സമയത്താണ് ഞങ്ങൾ ഇന്ന് വീണ്ടും കാണുന്നത്.