നടി ചാര്‍മിള പറഞ്ഞ കാര്യങ്ങള്‍ നിഷേധിച്ച് കിഷോര്‍ സത്യ. ചാര്‍മിളയക്കു താന്‍ ചിലപ്പോള്‍ ഭര്‍ത്താവായിരിക്കാമെന്നും എന്നാല്‍ തനിക്ക് ചാര്‍മിള ഒരിക്കലും ഭാര്യ ആയിരുന്നില്ലെന്നുമാണ് കിഷോര്‍ സത്യ വെളിപ്പെടുത്തിയിരുന്നത്. താന്‍ ചാര്‍മിളയുടെ ഭര്‍ത്താവാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ കേട്ടുമടുത്തതു കൊണ്ടാണ് ഇപ്പോള്‍ കാര്യങ്ങള്‍ തുറന്നു പറയുന്നതെന്ന് ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കിഷോര്‍ സത്യ വ്യക്തമാക്കി.
‘ഞാനും അവരും വിവാഹിതരായിരുന്നില്ല. വിവാഹം എന്നു പറയുന്നത് രണ്ട് വ്യക്തികള്‍ പരസ്പരവും രണ്ട് വീട്ടുകാര്‍ തമ്മിലുള്ള ഒത്തുചേരലുമാണ്. അതുകൊണ്ടുതന്നെ മരിക്കും എന്നു ഭീഷണിപ്പെടുത്തി വിവാഹ രജിസ്റ്ററില്‍ ഒപ്പീടിച്ചത് വിവാഹമാകുമോ.? – കിഷോര്‍ ചോദിക്കുന്നു. ചാര്‍മിളയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നു ഞാന്‍ പറഞ്ഞിട്ടില്ല. വിവാഹാഭ്യര്‍ത്ഥനയും നടത്തിയിട്ടില്ല. അടിവാരം എന്ന സിനിമയില്‍ ഞാന്‍ അസിസ്്റ്റന്റ് ആയി ജോലി ചെയ്യുന്ന സമയത്താണ് അവരെ പരിചയപ്പെടുന്നത്. ബാബു ആന്റണിയുമായുള്ള ബന്ധം തകര്‍ന്നതിനു ശേഷം ഞരമ്പ് മുറിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ച അവരോട് ഞാന്‍ മാത്രമല്ല സിനിമയിലെ മറ്റ് അണിയറപ്രവര്‍ത്തകരെല്ലാം വളരെ സൗഹാര്‍ദപരമായാണ് പെരുമാറിയത്. പക്ഷേ അവര്‍ക്ക് എന്നോട് അതിരു കവിഞ്ഞൊരു അടുപ്പം തോന്നി. സിനിമ പായ്ക്കപ്പ് ആപ്പോള്‍ എന്നോട് അവരെ വിവാഹം ചെയ്യണമെന്ന് നിര്‍ബന്ധിച്ചു. ബാബു ആന്റണി ഉപേക്ഷിച്ച് പോയ തന്നോട് ‘നോ’ എന്ന് പറയരുതെന്നു പറഞ്ഞ് അവര്‍ പൊട്ടിക്കരയുകയായിരുന്നു. ഒരു തരം സൈക്കിക് അവസ്ഥയില്‍ പെരുമാറിയ അവരോടം അപ്പോള്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല.
അഭിനയമോ പ്രശസ്തിയോ അന്ന് തന്റെ സ്വപ്‌നങ്ങളില്‍ പോലും ഇല്ലായിരുന്നെന്നും. യുഎഇയിലെ ഒരു എഫ്എമ്മില്‍ ജോലി കിട്ടിയ താന്‍ പോകാന്‍ തീരുമാനമെടുത്തപ്പോള്‍ ചാര്‍മിള ആത്മഹത്യാ ഭീഷണി മുഴക്കിയെന്നും കിഷോര്‍ പറയുന്നു. പോകുന്നതിന് മുമ്പ് ഒരു തവണയെങ്കിലും എന്റെ മകളെ വന്നു കാണണമെന്നും അല്ലെങ്കില്‍ അവള്‍ മരിക്കുമെന്നു പറഞ്ഞ് ചാര്‍മിളയുടെ പിതാവ് പൊട്ടിക്കരഞ്ഞതു കൊണ്ടാണ് താന്‍ അവരുടെ വീട്ടിലേക്ക് പോയതെന്നും കിഷോര്‍ പറയുന്നു. എന്നാല്‍ ചാര്‍മിളയുടെ വീട്ടിലെത്തിയ തന്നെ അവര്‍ കുടുക്കിക്കളഞ്ഞെന്ന് കല്യാണം കഴിച്ചില്ലെങ്കില്‍ മരിച്ചു കളയുമെന്നും തന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും ചാര്‍മിള പറഞ്ഞതായി കിഷോര്‍ പറഞ്ഞു. ഒടുവില്‍ ഗള്‍ഫ് യാത്ര മുടങ്ങാതിരിക്കാന്‍ തന്റെ 22-ാം വയസില്‍ ചാര്‍മിളയെ രജിസ്റ്റര്‍ വിവാഹം കഴിക്കുകയായിരുന്നുവെന്നും കിഷോര്‍ വ്യക്തമാക്കുന്നു.
ഇതിനിടയില്‍ അവരുടെ ജീവിതത്തിലോ കരിയറിലോ എന്തു നടന്നു എന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടു പോലുമില്ല. എന്നെ സംബന്ധിച്ച് അവര്‍ ഭാര്യ പോയിട്ട് കാമുകിയോ അടുത്ത സുഹൃത്തോ പോലുമായിരുന്നില്ല. പിന്നീടാണ് ഞാന്‍ പൂജയെ വിവാഹം ചെയ്യുന്നത്. അതിനും ശേഷമാണ് ഞാന്‍ അഭിനയരംഗത്തേക്ക് വരുന്നത്. ഞാന്‍ വിവാഹം ചെയ്തത് പ്രശസ്തിക്ക് വേണ്ടിയായിരുന്നു എന്ന് അവര്‍ പറയുന്നു. എന്നാല്‍ അവര്‍ തന്നെ പറയുന്നു ഞാന്‍ അവരോട് ഈ വിവാഹകാര്യം ആരോടും പറയരുതെന്നും അതിനാല്‍ രഹസ്യമാക്കി വച്ചെന്നും. അതില്‍ നിന്നു തന്നെ കാര്യങ്ങള്‍ വ്യകതമല്ലേ. കിഷോര്‍ ചോദിക്കുന്നു.ഇത്രയും വര്‍ഷത്തിന് ശേഷം പിന്നീട് മറ്റൊരു വിവാഹവും തകര്‍ന്ന് സിനിമാ രംഗത്ത് നിന്നും അവസരങ്ങളും കുറഞ്ഞപ്പോഴാണ് മാന്യമായി ജീവിക്കുന്ന എന്റെ പേര് വലിച്ചിഴയ്ക്കുന്നത്. ഒമ്പത് വര്‍ഷം മുന്‍പാണ് ഞാന്‍ പൂജയെ വിവാഹം ചെയ്യുന്നത്. ഞങ്ങള്‍ക്ക് ഒരു മകനുണ്ട്. സ്വസ്ഥമായി കുടുംബജീവിതം നയിക്കുകയാണ് ഞാന്‍. അത്യാവശ്യം സീരിയലിലും സിനിമയിലും അഭിനയിച്ചു ജീവിക്കുകയാണ്. എന്തിനാണ് എന്നെ ഉപദ്രവിക്കുന്നത് കിഷോര്‍ സത്യ ചോദിക്കുന്നു.