കാമം തലയ്ക്കു പിടിച്ചാല്‍ പിന്നെന്തു നോക്കാന്‍. കടലെന്നോ ആകാശമെന്നോ പിന്നെ നോക്കേണ്ട കാര്യമുണ്ടോ?. അങ്ങനൊരു സാഹസമാണ് അങ്ങ് മലേഷ്യയിലും നടന്നത്. മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലായിരുന്നു പൈലറ്റിന്റെയും സുന്ദരിയായ എയര്‍ഹോസ്റ്റസിന്റെയും അതിസാഹസികത.
മലേഷ്യന്‍ എയര്‍ലൈന്‍സിലെ പൈലറ്റ് ഹന്നാ മൈക്കിള്‍, എയര്‍ഹോസ്റ്റസ് സോഫിയ ലെമേല എന്നിവരാണ് കഥാപാത്രങ്ങള്‍. വിമാനത്തിന്റെ സഹപൈലറ്റ് വിശ്രമമുറിയിലേക്കു പോയ സമയത്ത് എയര്‍ഹോസ്റ്റസ് കോക്പിറ്റിനുള്ളില്‍ കയറുകയായിരുന്നു. കോക്പിറ്റില്‍ ആരുമില്ലാത്ത സമയം. കാമുകനും കാമുകിയും അര്‍ദ്ധനഗ്നരായി പ്രണയം പങ്കിട്ടുകൊണ്ടിരിക്കുകയായിരുന്നു. പരിസരം മറന്നുള്ള നില്പിനിടെ സഹപൈലറ്റ് കയറിവന്നത് ഇരുവരും കണ്ടില്ല.
കാഴ്ച്ച കണ്ടു ഞെട്ടിയ സഹപൈലറ്റ് ബഹളമുണ്ടാക്കിയപ്പോഴാണ് ഇരുവരും പരിസരബോധം വീണ്ടെടുക്കുന്നത്. വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ സഹപൈലറ്റ് വിവരം മേലധികാരികള്‍ക്കു റിപ്പോര്‍ട്ട് ചെയ്തു. അതോടെ ഇരുവരുടെയും പണി തെറിച്ചു. അനുവാദമില്ലാതെ കോക്പിറ്റില്‍ കയറിയ എയര്‍ഹോസ്റ്റസിനെതിരേ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.