കൊല്ലം :കേന്ദ്ര സർക്കാർ കർഷകർക്കായി വർഷത്തിൽ നല്കി വരുന്ന കർഷക സമ്മാന നിധി കൃഷി ഓഫീസുകളിൽ അട്ടിമറിയ്ക്കപ്പെടുന്നത് തടയുവാനായി ജില്ലാ കളക്ടറും, കൃഷി വകുപ്പും ജില്ലയിലെ കൃഷിഭവനുകളിൽ ഇടപെടണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ് ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കർഷകർക്ക് ആനുകൂല്യം നിക്ഷേധിക്കരുതെന്ന് നിർദേദശിച്ചിരിക്കുന്ന സാഹചര്യത്തിലും ,നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇപ്പോഴും, കൃഷി ഓഫീസുകൾ അപേഷകൾ നിരസിക്കുകയും, ഗഡു ലഭ്യമാക്കുന്നത് താമസിപ്പിക്കുകയും ചെയ്യുന്നുവെന്നും, ഇതിനെതിരെ കിസ്സാൻ മോർച്ച നടത്തി വരുന്ന സമരങ്ങൾ ശക്തമാക്കുമെന്നും ോഗപിനാഥ് പറഞ്ഞു.
കൊല്ലം ജില്ലാ കിസ്സാൻ മോർച്ച മെമ്പർഷിപ്പ് കാന്പയിൽ ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഗോപിനാഥ്. ഡിവൈഎഫ്ഐ യൂണീറ്റ് സെക്രട്ടറിയായിരുന്ന പത്തനാപുരം പിറവന്തൂരിലെ യുവകർഷകൻ അനീഷിന് ബിജെപി അംഗത്വം ഗോപിനാഥ് നല്കി.
യോഗത്തിൽ ബിജെപി ജില്ലാ ജന:സെക്രട്ടറി വെള്ളിമൺ ദിലീപ്, സാഹിത്യ സാംസ്കാരിക സെൽ സംസ്ഥാന കൺവീനർ ബൈജു ചെറുപൊയ്ക, മോർച്ച ജില്ലാ ജന:സെക്രട്ടറി കൃഷ്ണകുമാർ ചവറ, ട്രഷറർ ചന്ദ്രശേഖരൻ പിള്ള, സുനിൽ ചവറ എന്നിവർ പ്രസംഗിച്ചു.