ന്യൂഡൽഹി: കർഷക നേതാവിനെതിരേ ഭീഷണിയുമായി സംഘപരിവാർ അനുയായികൾ. മഹാരാഷ്ട്രയില്‍ സമരത്തിന് നേതൃത്വം നല്കുന്ന കിസാന്‍സഭ സംസ്ഥാന സെക്രട്ടറി അജിത്ത് നവാലയ്ക്കാണ് ഭീഷണിയുണ്ടായത്.
കര്‍ഷക സമരവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ വെടിവെച്ചുകൊല്ലുമെന്നാണ് സംഘപരിവാറിന്റെ കീഴിലുള്ളവർ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയതെന്നാണ് ആരോപണമുണ്ടായിരിക്കുന്നത്.
സംഘപരിവാര്‍ ഭീഷണിമുഴക്കി കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതായി കിസാൻസഭാ നേതൃത്വം ആരോപിച്ചു. കർഷക സമരം പൊളിക്കാൻ സംഘപരിവാർ ശ്രമം നടത്തുന്നതായി നേരത്തേയും ആരോപണം ഉയർന്നിരുന്നു.