ഭാരത് ബന്ദിന് പിന്തുണയുമായി ഡൽഹിയിലേക്ക് കർഷകരുടെ ഒഴുക്ക്;  കേരളം ഉൾപ്പെടെ അഞ്ചുസംസ്ഥാനങ്ങളിലെ കർഷകർ സമരത്തിൽ പങ്കെടുക്കുന്നു; സമരക്കാരുടെ പക്കൽ കരുതലായി ആ​റു​മാ​സ​ത്തേ​ക്കു​ള്ള ഭ​ക്ഷ്യ ധാ​ന്യ​ങ്ങ​ള്‍ 


സെ​ബി മാ​ത്യു
ന്യൂ​ഡ​ല്‍​ഹി: വി​വാ​ദ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ക​ര്‍​ഷ​ക​ര്‍ പ്ര​ഖ്യാ​പി​ച്ച ഭാ​ര​ത ബ​ന്ദി​ന് പി​ന്തു​ണ​യു​മാ​യി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് ആ​യി​ര​ങ്ങ​ള്‍ ഡ​ല്‍​ഹി അ​തി​ര്‍​ത്തി​ക​ളി​ലേ​ക്ക് ഒ​ഴു​കി എ​ത്തു​ന്നു.

ഇ​തി​നോ​ട​കം ത​ന്നെ, കേ​ര​ളം, ത​മി​ഴ്‌​നാ​ട്, ആ​ന്ധ്ര​പ്ര​ദേ​ശ്, ക​ര്‍​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര തു​ട​ങ്ങി​യ ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ക​ര്‍​ഷ​ക​രും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രും ഡ​ല്‍​ഹി-​ഹ​രി​യാ​ന അ​തി​ര്‍​ത്തി​യാ​യ സിം​ഗു​വി​ല്‍ എ​ത്തി ക​ര്‍​ഷ​ക​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഡ്യം പ്ര​ഖ്യാ​പി​ച്ച് ഒ​പ്പം സ​മ​രം ചെ​യ്യു​ന്നു​ണ്ട്.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ഡ​ല്‍​ഹി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന അ​ഞ്ചു സ്ഥ​ല​ങ്ങ​ളി​ലാ​ണ് ക​ര്‍​ഷ​ക​ര്‍ സ​ര്‍​വ്വ സ​ന്നാ​ഹ​ങ്ങ​ളു​മാ​യി ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മാ​യും സിം​ഗു അ​തി​ര്‍​ത്തി കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക​ര്‍​ഷ​ക​ര്‍​ക​ര്‍ സ​മ​രം ചെ​യ്യു​ന്ന​ത്.

സിം​ഗു അ​തി​ര്‍​ത്തി​യി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും സം​സ്ഥാ​ന മ​ന്ത്രി​മാ​രും ഇ​ന്ന് ഇ​വി​ടം സ​ന്ദ​ര്‍​ശി​ക്കു​ന്നു​ണ്ട്.നൂ​റു​ക​ണ​ക്കി​ന്ന് ട്രാ​ക്ട​റു​ക​ളും ട്ര​ക്കു​ക​ളും ഉ​ള്‍​പ്പ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ഭ​ക്ഷ​ണ​വും അ​വ​ശ്യ​വ​സ്തു​ക്ക​ളു​മാ​യി ഇ​വി​ടെ ക്യാ​മ്പ് ചെ​യ്യു​ന്നു.

ക​ര്‍​ഷ​ക സ​മ​രം പ​ന്ത്ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തോ​ടെ സ​മ​ര​മു​ഖ​ത്തെ വ​നി​ത പ്രാ​തി​നി​ധ്യ​വും കൂ​ടി വ​രി​ക​യാ​ണ്. ഉ​ത്ത​രാ​ഖ​ണ്ഡ്, ഹ​രി​യാ​ന, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ന്‍ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് ക​ര്‍​ഷ​ക വ​നി​ത​ക​ളാ​ണ് സ​മ​ര​ത്തി​നെ​ത്തി​യി​രി​ക്കു​ന്ന​ത്.

രാ​ജ​സ്ഥാ​നി​ല്‍ ഇ​ന്ന​ലെ നൂ​റു​ക​ണ​ക്കി​ന് ആ​ശ വ​ര്‍​ക്ക​ര്‍​മാ​രാ​ണ് സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഡ്യം പ്ര​ഖ്യാ​പി​ച്ച് എ​ത്തി​യ​ത്.ലോ​ക​ത്തെ ത​ന്നെ അ​മ്പ​ര​പ്പി​ക്കും വി​ധ​മാ​ണ് സിം​ഗു അ​തി​ര്‍​ത്തി​യി​ല്‍ സ​മ​രം ചെ​യ്യു​ന്ന ക​ര്‍​ഷ​ക​രു​ടെ സ​മ​ര രീ​തി​യും സ​ജ്ജീ​ക​ര​ണ​ങ്ങ​ളും.

പ്ര​ദേ​ശ​ത്ത് ക​ര്‍​ഷ​ക​ര്‍ പാ​ലി​ക്കു​ന്ന ശു​ചി​ത്വ​മാ​ണ് ഏ​റെ പ്ര​ധാ​നം. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് സിം​ഗു അ​തി​ര്‍​ത്തി​യി​ല്‍ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. പ്രാ​ഥ​മീ​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി സു​ല​ഭ് ബ​യോ ടോ​യ്‌​ല​റ്റു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

വ​ലി​യ ടാ​ങ്ക​റു​ക​ളി​ലും മ​റ്റു​മാ​യി വെ​ള്ള​വും എ​ത്തി​ച്ചി​രി​ക്കു​ന്നു. ഓ​രോ ദി​വ​സ​വും രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും യു​വാ​ക്ക​ള്‍ ഉ​ള്‍​പ്പ​ടെ സ​മ​ര സ്ഥ​ല​ത്തെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ക​ട​ലാ​സു​ക​ളും ച​പ്പു​ച​വ​റു​ക​ളും നീ​ക്കി ശു​ചി​യാ​ക്കു​ന്നു.

എ​പ്പോ​ള്‍ ചെ​ന്നു നോ​ക്കി​യാ​ലും ഇ​ത്ര വ​ലി​യൊ​രു സ​മ​രം ന​ട​ക്കു​ന്ന സ്ഥ​ല​മാ​ണെ​ന്നു തോ​ന്നു​ക​യേ​യി​ല്ല. അ​ത്ര​യ്ക്കു വൃ​ത്തി​യോ​ടെ​യാ​ണ് സ​മ​ര​സ്ഥ​ല​വും പ​രി​സ​ര​വും ക​ര്‍​ഷ​ക​ര്‍ പ​രി​പാ​ലി​ക്കു​ന്ന​ത്. ട്രാ​ക്ട​റു​ക​ള്‍​ക്ക് പു​റ​മേ ക​ര്‍​ഷ​ക​രോ​ടൊ​പ്പം ക​ന്നു​കാ​ലി​ക​ളും കൂ​ട്ട​ത്തോ​ടെ​യു​ണ്ട്.

അ​തു​പോ​ലെ ത​ന്നെ മ​റ്റൊ​രു അ​ത്ഭു​ത​മാ​ണ് ഡ​ല്‍​ഹി അ​തി​ര്‍​ത്തി​ക​ളി​ല്‍ രാ​പ​ക​ല്‍ വി​ശ്ര​മ​മി​ല്ലാ​തെ ക​ര്‍​ഷ​ക​ര്‍​ക്കു വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ടു​ക്ക​ള​ക​ള്‍. സ​മ​രം കാ​ണാ​നും ഐ​ക്യ​ദാ​ര്‍​ഡ്യം പ്ര​ഖ്യാ​പി​ച്ചും എ​ത്തു​ന്ന ആ​രെ​യും വെ​റു​വ​യ​റോ​ടെ മ​ട​ങ്ങാ​ന്‍ ക​ര്‍​ഷ​ക​ര്‍ അ​നു​വ​ദി​ക്കി​ല്ല.

ഉ​ച്ച​യ്ക്കും രാ​ത്രി​യും ചോ​റ്, ക​ട​ല​ക്ക​റി, ആ​ലു​ഗോ​ബി, പാ​യ​സം. രാ​വി​ലെ​യും വൈ​കി​ട്ടും എ​ല്ലാ​വ​ര്‍​ക്കും ചാ​യ​യും ഉ​രു​ള​ക്കി​ഴ​ങ്ങ് വ​റു​ത്ത​തും ജി​ലേ​ബി​യും. പ്ര​ക്ഷോ​ഭ​വേ​ദി​ക​ള്‍​ക്കു സ​മീ​പം 100 ലി​റ്റ​ര്‍ പാ​ത്ര​ത്തി​ല്‍ പ​ക​ല്‍ മു​ഴു​വ​ന്‍ ചാ​യ തി​ള​യ്ക്കു​ന്നു.

പാ​ച​ക​വും വി​ള​മ്പ​ലു​മെ​ല്ലാം ക​ര്‍​ഷ​ക​ര്‍​ത​ന്നെ. ”ബ​ഹാ​ദു​ര്‍​ഘ​ട്ടി​ല്‍ നി​ന്നാ​ണ് പാ​ച​കം ചെ​യ്യാ​നു​ള്ള വ​ലി​യ പാ​ത്ര​ങ്ങ​ള്‍ എ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഒ​രാ​ള്‍ 100 ക​ന്നാ​സ് ശു​ദ്ധ​ജ​ലം എ​ത്തി​ച്ചു.

പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് ആ​ദ്യ ചാ​യ. ഉ​ച്ച​യ്ക്കും വൈ​കി​ട്ടും രാ​ത്രി​യും ഭ​ക്ഷ​ണ​മു​ണ്ടെ​ന്നാ​ണ് തി​ക്രി​യി​ലെ അ​ടു​ക്ക​ള​യു​ടെ ചു​മ​ത​ല​യു​ള്ള റോ​ഹ്ത​ക്കി​ലെ ക​ര്‍​ഷ​ക​ന്‍ രാം​കേ​ഷ് സിം​ഗ് പ​റ​ഞ്ഞു.ഗാ​സി​പ്പു​രി​ലെ താ​ത്ക്കാ​ലി​ക അ​ടു​ക്ക​ള​ക​ള്‍​ക്ക് ഡ​ല്‍​ഹി ഗു​രു​ദ്വാ​ര മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി​യു​ടെ സ​ഹാ​യ​മു​ണ്ട്.

ക​ഴി​ഞ്ഞ​ദി​വ​സം 125 കി​ലോ അ​രി​യും 2.5 ക്വി​ന്റ​ല്‍ പ​രി​പ്പും ര​ണ്ട് ക്വി​ന്റ​ല്‍ പ​ച്ച​ക്ക​റി​യും എ​ത്തി​ച്ചു. കൂ​ടു​ത​ല്‍ ക​ര്‍​ഷ​ക​ര്‍ അ​ണി​നി​ര​ന്ന സിം​ഗു​വി​ലെ അ​ടു​ക്ക​ള​ക​ള്‍​ക്ക് പ​ഞ്ചാ​ബി​ലെ ഹോ​ഷി​യാ​ര്‍​പു​ര്‍ ഗു​രു​ദ്വാ​ര ക​മ്മി​റ്റി​യാ​ണ് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. ദി​വ​സ​വും പ​തി​നാ​യി​ര​ത്തോ​ളം പേ​ര്‍​ക്ക് ഭ​ക്ഷ​ണം വി​ള​മ്പു​ന്നു​ണ്ട് ഇ​വി​ടെ നി​ന്ന്.

അ​രി​യും പ​രി​പ്പും ഗോ​ത​മ്പും ഉ​ള്‍​പ്പ​ടെ ആ​റു​മാ​സ​ത്തേ​ക്കു​ള്ള ഭ​ക്ഷ്യ ധാ​ന്യ​ങ്ങ​ള്‍ ക​രു​ത​ലു​ണ്ട്. പ​ച്ച​ക്ക​റി​ക​ള്‍ പ​ല സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നാ​യി ദി​വ​സേ​ന എ​ത്തു​ന്നു​ണ്ട്. സ​ര്‍​ക്കാ​രു​മാ​യു​ള്ള ച​ര്‍​ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​മ്പോ​ള്‍ പോ​ലും ക​ര്‍​ഷ​ക നേ​താ​ക്ക​ള്‍ ഇ​വി​ടെ നി​ന്നും പാ​കം ചെ​യ്ത് എ​ത്തി​ക്കു​ന്ന ഭ​ക്ഷ​ണം മാ​ത്ര​മാ​ണ് ക​ഴി​ക്കു​ന്ന​ത്.

Related posts

Leave a Comment