ന്യൂഡൽഹി: കാർഷിക നിയമത്തിനെതിരെ സമരം ചെയ്ത ഒരു കർഷകൻകൂടി മരിച്ചു. തണുപ്പുമൂലം ഗാസിപ്പൂര്‍ അതിര്‍ത്തിയിൽ വെള്ളിയാഴ്ചയാണ് കര്ഷകൻ മരിച്ചത്. അതേസമയം കാർഷിക നിയമം പിൻവലിക്കണമെന്ന് നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കർഷകർ.
തിങ്കളാഴ്ച കേന്ദ്രവുമായി കർഷകർ വീണ്ടും ചർച്ച നടത്തും. കര്‍ഷക സംഘടനകൾ മുന്നോട്ടുവച്ച നാല് ആവശ്യങ്ങളിൽ രണ്ടെണ്ണം മാത്രമാണ് കേന്ദ്രം അംഗീകരിച്ചത്.
നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിലും താങ്ങുവില ഉറപ്പാക്കാനുള്ള നിയമത്തിന്റെ കാര്യത്തിലുമാണ് തിങ്കളാഴ്ച ചര്‍ച്ച നടക്കുക. കാർഷിക നിയമങ്ങൾക്കെതിരേ കർഷകർ നടത്തുന്ന സമരം 38-ാം ദിവസത്തിലേക്ക് കടന്നു.
ട്രാക്ടർ റാലി
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കുക, മിനിമം താങ്ങുവിലയ്ക്കു നിയമപ്രാബല്യം നൽകുക എന്നീ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഡൽഹി അതിർത്തിയിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് കർഷക സംഘടനകൾ.
തിങ്കളാഴ്ച ചർച്ചയിൽ ഒന്നും സംഭവിക്കുന്നില്ലെങ്കിൽ ആറിന് ജെടി-കർണാൽ റോഡിൽ ട്രാക്ടർ റാലി നടത്തും. അടുത്തയാഴ്ച ഷാജഹാൻപൂർ അതിർത്തിയിൽനിന്ന് ഡൽഹിയിലേക്ക് മാർച്ച് ആരംഭിക്കുമെന്നും കർഷകർ കൂട്ടിച്ചേർത്തു.