തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് നടക്കുന്ന സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. സംയുക്ത കർഷക സമിതി രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ് പ്രതിക്ഷേധം നടത്തുന്നത്.
മുഖ്യമന്ത്രിയ്ക്കൊപ്പം മറ്റ് മന്ത്രിമാരും സമരമുഖത്തെത്തും. പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിന് ഇടയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും തെരുവിലിറങ്ങുന്നത്.
നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കാൻ ഒരു മണിക്കൂർ നിയമസഭ കൂടാനുള്ള സർക്കാർ ശുപാർശയാണ് ഗവർണർ തള്ളിയത്.