ന്യൂഡല്‍ഹി: കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള സമരം ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍. ഫെബ്രുവരി 18ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചു.
നാല് മണിക്കൂറാണ് ട്രെയിൻ തടയുന്നത്. ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം നാല് വരെയാണ് ട്രെയിന്‍ തടയല്‍ സമരമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. ഫെബ്രുവരി 12 മുതല്‍ രാജസ്ഥാനില്‍ ടോള്‍ പിരിവ് അനുവദിക്കില്ലെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ അറിയിച്ചു.
ഡൽഹി അതിർത്തികളിൽ കഴിഞ്ഞ രണ്ട് മാസമായി കർഷകർ സമരം നടത്തിവരികയാണ്. നിരവധി തവണ പ്രശ്ന പരിഹാരത്തിനായി കേന്ദ്രസർക്കാരുമായി കർഷകർ ചർച്ച നടത്തിയെങ്കിലും ഫലം കാണാതെ പരാജയപ്പെട്ടിരുന്നു.
കാര്‍ഷിക നിയമങ്ങൾ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.