ഭോപ്പാൽ: മധ്യപ്രദേശിൽ കർഷകരെ വഞ്ചിച്ച് വ്യാപാരികൾ അഞ്ച് കോടിയുടെ കാർഷിക വിളകൾ തട്ടിയെടുത്തതായി പരാതി. നാലു ജില്ലകളിൽനിന്നുള്ള കർഷകരിൽനിന്ന് 2600 ക്വിന്റൽ കാർഷിക വിളകൾ വണ്ടിച്ചെക്കു നൽകി തട്ടിയെടുത്തതായാണു പരാതി.
കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിച്ചാണു വ്യാപാരികൾ കർഷകരുമായി കച്ചവടം നടത്തിയത്. വിളകൾക്കു നൽകിയ ചെക്ക് മടങ്ങിയതോടെയാണു കബളിപ്പിക്കപ്പെട്ട വിവരം മനസിലാകുന്നത്.
മണ്ഡികളുമായി ബന്ധപ്പെട്ടപ്പോൾ വ്യാപാരികളുടെ യാതൊരു വിവരവും ലഭ്യമല്ലെന്ന് അവർ അറിയിച്ചു. ഇതോടെയാണു കർഷകർ പരാതിയുമായി രംഗത്തെത്തിയത്.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെയും കൃഷിമന്ത്രി കമൽ പട്ടേലിന്റെയും മണ്ഡലത്തിൽനിന്നുള്ള കർഷകരാണു കബളിപ്പിക്കപ്പെട്ടത്. മസംസ്ഥാനത്ത് ആകെ 250 കർഷകർ ഇതുവരെ തട്ടിപ്പിനിരയായതായാണു കണക്ക്.
സംഭവത്തിൽ പ്രതിഷേധിച്ച കർഷകർ ദേവാസിലെ സബ് ഡിവിഷനൽ മജിസ്ട്രേറ്റിന്റെ ഓഫിസിലേക്കു മാർച്ചും ഉപരോധവും നടത്തി. കേന്ദ്രസർക്കാർ നടപ്പാക്കിയ പുതിയ കാർഷിക നിയമങ്ങളുടെ ചുവടുപിടിച്ചു മണ്ഡികൾക്കു പുറത്തു വിൽപന നടത്തുന്നതിനുള്ള നിയന്ത്രണം സംസ്ഥാന സർക്കാർ ഇളവ് ചെയ്തതോടെയാണ് ഇത്തരത്തിലുള്ള കച്ചവടത്തിനു വഴിയൊരുങ്ങിയത്.
കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിച്ചാണു വ്യാപാരികൾ കർഷകരുമായി കച്ചവടം നടത്തിയത്. വിളകൾക്കു നൽകിയ ചെക്ക് മടങ്ങിയതോടെയാണു കബളിപ്പിക്കപ്പെട്ട വിവരം മനസിലാകുന്നത്. മണ്ഡികളുമായി ബന്ധപ്പെട്ടപ്പോൾ വ്യാപാരികളുടെ യാതൊരു വിവരവും ലഭ്യമല്ലെന്ന് അവർ അറിയിച്ചു. ഇതോടെയാണു കർഷകർ പരാതിയുമായി രംഗത്തെത്തിയത്.