മൂ​ന്നു ല​ക്ഷം രൂ​പവ​രെ​യു​ള്ള വാ​യ്പ​ക​ൾക്ക് 4% പ​ലി​ശ​! കിസാൻ ക്രെഡിറ്റ് കാർഡ് വായ്പാ പദ്ധതി തൃ​ശൂ​ർ ജില്ലയിൽ നടപ്പാക്കും

തൃ​ശൂ​ർ: കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​ദ്ധ​തി​യാ​യ കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡ് സാ​ച്ചു​റേ​ഷ​ൻ ജി​ല്ല​യി​ൽ ഉ​ട​ൻ ന​ട​പ്പി​ലാ​ക്കു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സ് അ​റി​യി​ച്ചു.

പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​നാ​യി ജി​ല്ലാ ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ കെ.​കെ. അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​ബാ​ർ​ഡ്, ജി​ല്ലാ ലീ​ഡ് ബാ​ങ്ക്, കൃ​ഷി, മൃ​ഗ​സം​ര​ക്ഷ​ണം, മ​ത്സ്യ​ബ​ന്ധ​ന വ​കു​പ്പ് തു​ട​ങ്ങി​യ​വ​യു​ടെ സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക.

പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ നി​ധി യോ​ജ​ന​യി​ൽ സാ​ന്പ​ത്തി​ക സ​ഹാ​യം ല​ഭി​ച്ച ക​ർ​ഷ​ക​ർ​ക്കും ഫെ​ബ്രു​വ​രി 24നു മു​ന്പാ​യി പ​ദ്ധ​തി നി​ബ​ന്ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​യി കെ​സി​സി വാ​യ്പ ല​ഭ്യ​മാ​ക്കും.

പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​യി ഓ​രോ ബാ​ങ്കി​നും ടാ​ർജ​റ്റ് ന​ൽ​കി. മൃ​ഗ​സം​ര​ക്ഷ​ണം, മ​ത്സ്യ​ബ​ന്ധ​നം എ​ന്നി​വ​യ്ക്കു​ള്ള പ്ര​വ​ർ​ത്ത​ന മൂ​ല​ധ​ന​ത്തി​നും കെ​സി​സി വാ​യ്പ ല​ഭ്യ​മാ​ണ്.

കൃ​ത്യ​മാ​യി തി​രി​ച്ച​ട​യ്ക്കു​ന്ന​വ​ർ​ക്കു മൂ​ന്നു ല​ക്ഷം രൂ​പവ​രെ​യു​ള്ള വാ​യ്പ​ക​ൾ നാ​ലു ശ​ത​മാ​നം പ​ലി​ശ​യി​ൽ ല​ഭി​ക്കും. 1.60 ല​ക്ഷം വ​രെ​യു​ള​ള വാ​യ്പ​ക​ൾ​ക്ക് ഈ​ടു ന​ൽ​കേ​ണ്ട​തി​ല്ല.

ജി​ല്ല​യി​ലെ എ​ല്ലാ വാ​ണി​ജ്യ​ബാ​ങ്കു​ക​ൾ, സ​ഹ​ക​ര​ണ​ബാ​ങ്ക്, ഗ്രാ​മീ​ണ ബാ​ങ്ക് മു​ഖേ​ന ഈ ​വാ​യ്പ ല​ഭ്യ​മാ​ണ്. വാ​യ്പ എ​ടു​ക്കാ​ത്ത അ​ർ​ഹ​ത​പ്പെ​ട്ട ക​ർ​ഷ​ക​ർ അ​വ​രു​ടെ ബാ​ങ്ക് ശാ​ഖ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

യോ​ഗ​ത്തി​ൽ ജി​ല്ലാ ലീ​ഡ് ബാ​ങ്ക്, ന​ബാ​ർ​ഡ്, വി​വി​ധ ബാ​ങ്ക് മാ​നേ​ജ​ർ​മാ​രും കൃ​ഷി, മൃ​ഗ​സം​ര​ക്ഷ​ണ, മ​ത്സ്യ​ബ​ന്ധ​ന വ​കു​പ്പ് മേ​ധാ​വി​ക​ളും പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment