ന്യൂഡൽഹി: ദന്പതികൾ തമ്മിലുണ്ടായ വാക്കു തർക്കത്തിനിടെ ഭർത്താവിന്റെ നാക്ക് കടിച്ചു മുറിച്ച ഭാര്യ അറസ്റ്റിൽ. ഡൽഹി റാൻഹോള സ്വദേശിയായ കരണ്‍ സിംഗിനാണ് പരിക്കേറ്റത്.
ശനിയാഴ്ച രാത്രിയിൽ ദന്പതികൾ തമ്മിൽ വാക്കു തർക്കമുണ്ടാകുകയും ഇതിനുശേഷം ഭാര്യയെ അനുനയിപ്പിക്കാൻ കരൺ ചുംബനം നൽകാൻ ശ്രമിച്ചപ്പോഴാണ് നാക്ക് കടിച്ചു മുറിച്ചത്. കരണിന്റെ നിലവിളികേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരുമാണ് വിവരം പോലീസിൽ അറിയിച്ചത്.
കരണിനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രീയ നടത്തിയെങ്കിലും സംസാരശേഷി തിരികെ കിട്ടാൻ സാധ്യത കുറവാണെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. തെരുവ് കലാകാരനാണ് കരൺ. 2016ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. അറസ്റ്റിലായ യുവതി എട്ടുമാസം ഗർഭിണിയുമാണെന്ന് പോലീസ് അറിയിച്ചു.