ഒരു പുരുഷന് ആണ്കുട്ടിയുടെ ചുണ്ടില് ചുംബിക്കുന്നതും തലോടുന്നതും ഐ.പി.സി. 377 വകുപ്പില് ഉള്പ്പെടുത്താവുന്ന പ്രകൃതി വിരുദ്ധ ലൈംഗിക കുറ്റകൃത്യമല്ലെന്ന് ബോബെ ഹൈക്കോടതി.
ഈ കുറ്റങ്ങള് ആരോപിക്കപ്പെട്ട പോക്സോ കേസ് പ്രതിക്ക് ജാമ്യം അനുവദിക്കവെയാണ് ബോംബെ ഹൈക്കോടതി ഇക്കാര്യങ്ങള് വ്യക്തമാക്കിയത്.
പ്രായപൂര്ത്തിയാകാത്ത ആണ്കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിലാണ് ജഡ്ജി അനുജ പ്രഭുദേശായ്, 30,000 രൂപയുടെ വ്യക്തിഗത ബോണ്ടില് പ്രതിക്ക് ജാമ്യം അനുവദിച്ചത്.
വിചാരണ കാത്ത് പ്രതി ഒരു വര്ഷമായി തടവിലാണെന്നും വിചാരണ എന്ന് തീരുമെന്ന് വ്യക്തമല്ലെന്നും ജഡ്ജി ഉത്തരവില് വ്യക്തമാക്കി.
14- കാരനായ കുട്ടിയുടെ പിതാവ് നല്കിയ പരാതിയിലാണ് പ്രതിയായ വികാസ് മോഹന്ലാല്ഖേലാനിയെ അറസ്റ്റുചെയ്തത്.
വീട്ടില്നിന്ന് പണം കാണാതായതോടെ പിതാവ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി പീഡനത്തിനിരയായതെന്ന് വെളിപ്പെട്ടത്.
മുംബൈയില് മൊബൈല് റീ ചാര്ജ് കട നടത്തുകയാണ് പ്രതി. കടയില് റീചാര്ജ് ചെയ്യാനെത്തിയ കുട്ടിയെ പ്രതി ചുണ്ടില് ചുംബിക്കുകയും സ്വകാര്യഭാഗങ്ങളില് പിടിക്കുകയും ചെയ്തുവെന്നാണ് പരാതി.
ംകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയനാക്കിയപ്പോള് ലൈംഗികപീഡനം തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ജഡ്ജി നിരീക്ഷിച്ചു.
പ്രാഥമിക നിരീക്ഷണത്തില് ഈ കേസില് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം ആരോപിക്കാനാവില്ലെന്നും ജഡ്ജി ഉത്തരവില് വ്യക്തമാക്കി.