നി​ർ​ബ​ന്ധി​ത ചും​ബ​നം; ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി ന​ൽ​കി സ്പാ​നി​ഷ് താ​രം

മാ​ഡ്രി​ഡ്: ലോ​ക​ക​പ്പ് കി​രീ​ടം നേ​ടി​യ​തി​ന് പി​ന്നാ​ലെ സ്പാ​നി​ഷ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ലൂ​യി റൂ​ബി​യാ​ല​സ് ബലമായി ചും​ബി​ച്ച സം​ഭ​വ​ത്തി​ൽ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി ന​ൽ​കി സ്പാ​നി​ഷ് താ​രം ജെ​ന്നി ഹെ​ർ​മോ​സോ.

റൂ​ബി​യാ​ല​സ് ന​ട​ത്തി​യ​ത് ലൈം​ഗി​കാ​തി​ക്ര​മം ആ​ണെ​ന്ന് ഹെ​ർ​മോ​സോ മൊ​ഴി ന​ൽ​കി. കേ​സി​ൽ കു​റ്റ​ക്കാ​ര​നെ​ന്ന് തെ​ളി​ഞ്ഞാ​ൽ സ്പെ​യി​നി​ലെ പു​തി​യ നി​യ​മം അ​നു​സ​രി​ച്ച് നാ​ല് വ​ർ​ഷം ത​ട​വു​ശി​ക്ഷ വ​രെ റൂ​ബി​യാ​ല​സി​ന് ല​ഭി​ക്കാം.

ഓ​ഗ​സ്റ്റ് 20-ന് ​ന​ട​ന്ന ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് വീ​ഴ്ത്തി കി​രീ​ടം നേ​ടി​യ ശേ​ഷം ലാ ​റോ​ജാ​സ് വി​ജ​യാ​ഘോ​ഷം ന​ട​ത്തു​ന്ന​തി​നി​ടെ, ഹെ​ർ​മോ​സോ​യു​ടെ ചു​ണ്ടി​ൽ റൂ​ബി​യാ​ല​സ് ബ​ല​മാ​യി ചും​ബി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി​രു​ന്നു.

മ​റ്റ് താ​ര​ങ്ങ​ളു​ടെ ക​വി​ളി​ൽ ചെ​റു​ചും​ബ​നം ന​ൽ​കി​യ റൂ​ബി​യാ​ല​സ് ഹെ​ർ​മോ​സോ​യെ പി​ടി​ച്ചു​നി​ർ​ത്തി ചു​ണ്ടി​ൽ ചും​ബി​ക്കു​ക​യാ​യി​രു​ന്നു. റൂ​ബി​യാ​ല​സ് ന​ട​ത്തി​യ​ത് ലൈം​ഗി​കാ​തി​ക്ര​മം ആ​ണെ​ന്നും വ​നി​താ താ​ര​ങ്ങ​ളെ കാ​യി​ക​സം​ഘ​ട​നാ അ​ധി​കൃ​ത​ർ അ​ടി​മ​ക​ളാ​യി ആ​ണ് കാ​ണു​ന്ന​തെ​ന്നും വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

സം​ഭ​വം വ​ൻ വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ ഖേ​ദ​പ്ര​ക​ട​ന​വു​മാ​യി റൂ​ബി‌​യാ​ല​സ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. താ​ൻ സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കാ​നാ​യി ചെ​യ്ത നി​സാ​ര​മാ​യൊ​രു പ്ര​വ​ർ​ത്തി​യാ​ണ് ഇ​തെ​ന്നും സം​ഭ​വ​ത്തി​ൽ വി​വാ​ദ​മാ​ക്കാ​നൊ​ന്നു​മി​ല്ലെ​ന്നു​മാ​ണ് റൂ​ബി​യാ​ല​സ് ആ​ദ്യം സ്വീ​ക​രി​ച്ചി​രു​ന്ന നി​ല​പാ​ട്.

എ​ന്നാ​ൽ, ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്ന് ത​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട​വ​രോ​ട്, നി​സാ​ര​മാ​യ, പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യു​ള്ള ഒ​രു ചെ​റു ചും​ബ​ന​ത്തി​ന്‍റെ പേ​രി​ൽ വ്യാ​ജ ഫെ​മി​നി​സ്റ്റു​ക​ൾ ത​ന്നെ “കൊ​ല്ലാ​ക്കൊ​ല’ ചെ​യ്യു​ക​യാ​ണെ​ന്ന് റൂ​ബി​യാ​ല​സ് പ​റ​ഞ്ഞ​ത്.

താ​ൻ ബ​ല​മാ​യി ചും​ബി​ച്ചെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ജെ​ന്നി ഹെ​ർ​മോ​സോ എ​ന്ന താ​ര​മാ​ണ് എ​ല്ലാ​ത്തി​നും തു​ട​ക്ക​മി​ട്ട​തെ​ന്ന് റൂ​ബി​യാ​ല​സ് ആ​രോ​പി​ച്ചി​രു​ന്നു.

സ​ദ​സി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ത​ന്നെ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ത്തി​നി​ടെ ഹെ​ർ​മോ​സോ ചെ​റു​താ​യി എ​ടു​ത്തു​യ​ർ​ത്തി. ഇ​തി​നി​ടെ ഒ​രു ചെ​റു ചും​ബ​നം ന​ൽ​കാ​നു​ള്ള അ​നു​വാ​ദം താ​ൻ ചോ​ദി​ച്ചു. അ​വ​ർ അ​തി​ന് അ​നു​വാ​ദം ന​ൽ​കി​യി​രു​ന്നെ​ന്നും റൂ​ബി​യാ​ല​സ് പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment