തുണി സഞ്ചിയില്ല, ന​വം​ബ​റി​ലെ സൗ​ജ​ന്യ ഭ​ക്ഷ്യ കി​റ്റ് വി​ത​ര​ണം അവതാളത്തിൽ 


കോ​ട്ട​യം: തു​ണി സ​ഞ്ചി ല​ഭ്യ​മാ​കാ​ത്ത​തി​നാ​ൽ ന​വം​ബ​റി​ലെ സൗ​ജ​ന്യ ഭ​ക്ഷ്യ കി​റ്റ് വി​ത​ര​ണം ഇ​തു​വ​രെ ആ​രം​ഭി​ക്കാ​നാ​യി​ല്ല. ഇ​ന്ന​ലെ ആ​രം​ഭി​ക്കേ​ണ്ട കി​റ്റ് വി​ത​ര​ണം ഇ​തോ​ടെ താ​റു​മാ​റാ​യി.

സ​ർ​ക്കാ​ർ അ​റി​യി​പ്പ് ല​ഭി​ച്ച് റേ​ഷ​ൻ ക​ട​യി​ലെ​ത്തി​യ​വ​ർ നി​രാ​ശ​രാ​യി മ​ട​ങ്ങു​ക​യാ​ണ്. കി​റ്റി​നാ​യു​ള്ള തു​ണി സ​ഞ്ചി കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളാ​ണു വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്.

സ​ഞ്ചി​ക​ൾ​ക്ക് നി​ല​വാ​ര​മി​ല്ലാ​തെ വ​ന്ന​തോ​ടെ വി​ത​ര​ണം നി​ർ​ത്തു​ക​യാ​യി​രു​ന്നു. ഈ ​കാ​ര​ണ​ത്താ​ൽ ക​ഴി​ഞ്ഞ മാ​സ​ത്തെ കി​റ്റ് വി​ത​ര​ണ​വും പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. കി​റ്റി​ലെ ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ളെ​ത്തി​യി​ട്ടും സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

ജി​ല്ല​യി​ലെ 52.42 ല​ക്ഷം കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കാ​ണു കോ​വി​ഡ് ആ​ശ്വാ​സ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​തി​ൽ മ​ഞ്ഞ കാ​ർ​ഡ്, പി​ങ്ക്, നീ​ല കാ​ർ​ഡു​ക​ളു​ടെ ക​ഴി​ഞ്ഞ മാ​സ​ത്തെ കി​റ്റു​ക​ൾ പൂ​ർ​ണ​മാ​യി വി​ത​ര​ണം ചെ​യ്തി​രു​ന്നു.

നോ​ണ്‍ സ​ബ്സി​ഡി വി​ഭാ​ഗ​ത്തി​ലു​ള്ള വെ​ള്ള കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കു​ള്ള കി​റ്റു​ക​ളു​ടെ വി​ത​ര​ണ​മാ​ണ് മു​ട​ങ്ങി​യ​ത്. ജി​ല്ല​യി​ൽ 1.90 ല​ക്ഷം വെ​ള്ള​കാ​ർ​ഡു​ട​മ​ക​ളു​ണ്ട്. കി​റ്റ് അ​ന്വേ​ഷി​ച്ചു ക​ട​ക​ളി​ലെ​ത്തു​ന്ന​വ​രോ​ട് മ​റു​പ​ടി പ​റ​ഞ്ഞു മ​ടു​ക്കു​കു​യാ​ണ് റേ​ഷ​ൻ ക​ട ഉ​ട​മ​ക​ൾ.

Related posts

Leave a Comment