ശു​ചി​മു​റി​യി​ല്ല, മിനിമം വേതനമില്ല, ഇതര സംസ്ഥാനക്കാരുടെ കണക്കില്ല; കി​റ്റെ​ക്‌​സ് ക​മ്പ​നി​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് പു​റ​ത്ത്

 

കൊ​ച്ചി: കി​ഴ​ക്ക​ന്പ​ല​ത്തെ കി​റ്റെ​ക്‌​സ് ക​മ്പ​നി​യു​ടെ ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച തൊ​ഴി​ൽ​വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് പു​റ​ത്ത്. തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ശു​ചി​മു​റി​ക​ളും കു​ടി​വെ​ള്ള​വും കമ്പനി ഉ​റ​പ്പ് വ​രു​ത്തി​യി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ടി​ൽ പ​റ​യു​ന്നു.

അ​വ​ധി ദി​ന​ങ്ങ​ളി​ലും തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി ചെ​യ്യി​പ്പി​ക്കു​ന്നു. ഇ​തി​ന് അ​ധി​ക വേ​ത​നം ന​ല്‍​കു​ന്നി​ല്ല. മി​നി​മം വേ​ത​നം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഉ​റ​പ്പ് വ​രു​ത്തു​ന്നി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. എ​ത്ര ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ക​മ്പ​നി​യി​ല്‍ ജോ​ലി ചെ​യ്യു​ന്നു എ​ന്ന ര​ജി​സ്റ്റ​ര്‍ പോ​ലു​മി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

എ​ന്നാ​ല്‍ തൊ​ഴി​ല്‍വ​കു​പ്പ് റി​പ്പോ​ര്‍​ട്ട് പ​ച്ച​ക്ക​ള്ള​മാ​ണെ​ന്നും ത​ന്നെ അ​പ​മാ​നി​ക്കാ​ന്‍ വേ​ണ്ടി ത​യാ​റാ​ക്കി​യ​താ​ണെ​ന്നും കി​റ്റെ​ക്‌​സ് എം​ഡി സാ​ബു ജേ​ക്ക​ബ് പ്ര​തി​ക​രി​ച്ചു. ഒ​രു രേ​ഖ​യും പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം കുറ്റപ്പെടുത്തി.

Related posts

Leave a Comment