ബിര്‍മിംഗ്ഹാം: കവർച്ചക്കാരന്റെ കത്തിക്കുത്തിൽ പരിക്കേറ്റ് കളംവിട്ട പെട്ര ക്വിറ്റോവ ടെന്നീസിലേക്ക് ശക്തമായി തിരിച്ചെത്തിയിരിക്കുന്നു. പരിക്കിനെ തുടർന്നുള്ള ഇടവേളക്കു ശേഷമുള്ള രണ്ടാം ടൂർണമെന്റിൽ തന്നെ ക്വിറ്റോവ കിരീടം സ്വന്തമാക്കി. ബിര്‍മിംഗ്ഹാം എയ്ഗോണ്‍ ക്ലാസിക് ഫൈനലിൽ ആഷ്ലിയ ബാർതിയെ പരാജയപ്പെടുത്തി ചെക് താരം കിരീടത്തിൽ മുത്തി. നേരിട്ടുള്ള സെറ്റുകൾക്ക് അനായാസമായാണ് ക്വിറ്റോവ ഓസ്ട്രേലിയൻ താരത്തെ മറികടന്നത്. സ്കോർ: 6-3, 6-3.
കഴിഞ്ഞ ഡിസംബറിലാണ് ക്വിറ്റോവയ്ക്ക് കത്തിക്കുത്തിൽ പരിക്കേറ്റത്. കവർച്ചക്കാരനെ തടയാൻ ശ്രമിക്കുന്നതിനിടെ കുത്തേൽക്കുകയായിരുന്നു. ഇതിനെ തുടർന്ന് മാസങ്ങളോളം ക്വിറ്റോവ വിശ്രമത്തിലായിരുന്നു.