ഹാമില്ട്ടണ്: ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് ചാപ്പല്‍-ഹാഡ്ലി ട്രോഫി 2-0ന് നിലനിര്‍ത്തി. 24 റണ്‍സിനായിരുന്നു കിവീസിന്റെ ജയം. 16-ാം സെഞ്ചുറിയോടെ ടെയ്ലര് ന്യൂസിലന്‍ഡിനുവേണ്ടി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടയ നഥാന്‍ ആസ്റ്റിലിന്റെ ഒപ്പമെത്തി.
ട്രെന്‍ഡ് ബോള്‍ട്ട് കരിയറിലെ ആദ്യ ആറു വിക്കറ്റ് നേട്ടം സ്വന്തമാക്കുകയും ചെയ്തു. 33 റണ്‍സ് വഴങ്ങിയാണ് കിവീസ് പേസര്‍ ആറു വിക്കറ്റ് സ്വന്തമാക്കിയത്. ജയത്തോടെ കിവീസ് ഏകദിന റാങ്കിംഗ് മൂന്നാം സ്ഥാനത്തെത്തി. ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 281 റണ്‍സ്.
ഓസ്ട്രേലിയ 47 ഓവറില്‍ 257 റണ്‍സിന് എല്ലാവരും പുറത്ത്. ഡീന്‍ ബ്രൗണ്‍ലി (63), കെയ്ന്‍ വില്യംസണ് (37, മിച്ചല്‍ സാന്റ്നര്‍ (38) എന്നിവരുടെ പ്രകടനമാണ് കിവീസിനെ മികച്ച സ്കോറിലേക്കെത്തിച്ചത്.ഓസീസിനു വേണ്ടി ആരോണ്‍ ഫിഞ്ച് (56), ട്രാവിസ് ഹെഡ് (53) എന്നിവര്‍ മികച്ച സ്കോർ നേടി.