ബോളിവുഡില്‍ വളരെ പെട്ടെന്ന് തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് കിയാര അദ്വാനി. ഫുഗ്ലി എന്ന ചിത്രത്തിലൂടെ 2014ൽ ആണ് കിയാര സിനിമയില്‍ എത്തുന്നത്. ബോക്സ് ഓഫീസില്‍ ആ സിനിമ പരാജയപ്പെട്ടെങ്കിലും കിയാരയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. 2016 ല്‍ പുറത്തിറങ്ങിയ ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറിയിലെ വേഷം കിയാരയെ മുന്‍നിര നായികമാരുടെ ഗണത്തിലേക്ക് എത്തിച്ചു.
ഇതിനു പിന്നാലെ ബോളിവുഡിലെ തിരക്കേറിയ താരമായി മാറാനും താരത്തിന് സാധിച്ചു. 2023 ല്‍ നടന് സിദ്ധാര്‍ഥ് മല്‍ഹോത്രയെ കിയാര വിവാഹം കഴിച്ചിരുന്നു. ഇപ്പോഴിതാ താന്‍ ഗര്‍ഭിണിയാണ് എന്ന് അറിയിച്ചിരിക്കുകയാണ് താരം. ജീവിതത്തിലെ വിലപ്പെട്ട സമ്മാനം എന്ന അടിക്കുറിപ്പോടെയാണ് കിയാരയും സിദ്ധാര്‍ഥ് മല്‍ഹോത്രയും തങ്ങളുടെ സന്തോഷം പങ്ക് വെച്ചിരിക്കുന്നത്. വിവാഹ ശേഷവും അഭിനയത്തില്‍ സജീവമായിരുന്നു കിയാര.
രാംചരണിന്റെ ഗെയിം ചേഞ്ചര്‍ ആണ് കിയാരയുടേതായി അവസാനമിറങ്ങിയ ചിത്രം. ഈ വര്‍ഷം രണ്ട് ചിത്രം കൂടി താരത്തിന്റേതായി പുറത്തിറങ്ങാനുണ്ട്. അഭിനയ ജീവിതത്തില്‍ വലിയ ആസ്തി താരം സമ്പാദിച്ചിട്ടുണ്ട്. 40 കോടി രൂപയാണ് താരത്തിന്റെ ആകെ ആസ്തി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2024 ലെ കണക്കാണിത്. അഭിനയത്തിന് പുറമെ മോഡല്‍, അവതാരക എന്നീ നിലയിലും കിയാര തിളങ്ങിയിട്ടുണ്ട്. സാധാരണയായി ഒരു സിനിമയ്ക്ക് രണ്ട് മുതല്‍ മൂന്ന് കോടി രൂപ വരെയാണ് കിയാര പ്രതിഫലം വാങ്ങുന്നത്. കബീര്‍ സിങ്ങില്‍ അഭിനയിച്ചതിന് മൂന്നു കോടി രൂപയായിരുന്നു താരത്തിന് പ്രതിഫലം ലഭിച്ചത്.
നിലവില്‍, ബ്രാന്‍ഡ്സ് സ്റ്റോം ഇന്ത്യ (ഹാന്‍ഡ്ബാഗ് ബ്രാന്‍ഡ്), ഹൗസിംഗ്.കോം, പോണ്ട്സ്, ലിംക എന്നിവയുള്‍പ്പെടെ ആറ് ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ താരം സഹകരിക്കുന്നുണ്ട്. ഒരു പരസ്യ ചിത്രത്തിലെ അഭിനയത്തിന് ഒരു കോടി രൂപയാണ് താരം ഈടാക്കുന്നത്. 57.17 ലക്ഷം രൂപ വിലമതിക്കുന്ന മെഴ്സിഡസ് ബെന്‍സ് ഇ220ഡി ഉള്‍പ്പടെ നിരവധി ആഡംബര വാഹനങ്ങളും താരത്തിനുണ്ട്. ബിഎംഡബ്ല്യു എക്സ്5, ഓഡി എ8എല്‍, ബിഎംഡബ്ല്യു 530 ഡി, മെഴ്സിഡസ് ബെന്‍സ് ഇ-ക്ലാസ് എന്നിവയാണ് താരത്തിന്റെ ഗാരേജിലെ മറ്റ് കാറുകള്‍.