കുന്നിക്കോട്: കിഴക്കൻ മേഖലയിലെ റവന്യൂ സംബന്ധമായ കാര്യങ്ങളില്‍ അടിയന്തിരമായി സര്‍വേ നടത്തുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു. പുതിയതായി നിര്‍മ്മിക്കുന്ന തലവൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദേവസ്വം പട്ടയഭൂമികളുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. സര്‍വേയുടെ ചുമതല കളക്ടര്‍മാര്‍ക്കാണ്. ഇതിനായി കളക്ടറുമായി ഉടന്‍ ചര്‍ച്ച നടത്തും.അടുത്ത വര്‍ഷം കൂടുതല്‍ വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കി പുനര്‍നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു.പത്തനാപുരം എംഎല്‍എ കെ.ബി ഗണേഷ്കുമാര് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.വേണുഗോപാല്‍, ആര് ഡി ഒ രാധാകൃഷ്ണന്, സുനിത രാജേഷ്, എസ് രാകേഷ്, എസ്.ജ്യോതിലക്ഷ്മി, ലെനി ബാബു, എം.ആര്.ചന്ദ്രചൂഡന്, സി എസ് സുരേഷ് കുമാര്‍, ജോസ് ഡാനിയേല്‍, ബാബു ചെറുശേരി, മിനി കെ.ആര്, പ്രദീപ് എന്നിവര്‍ പങ്കെടുത്തു.