കണ്ണൂര്‍: കീഴാറ്റൂരിൽ വയൽ നികത്തിയുള്ള ബൈപാസ് നിർമാണം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നാവശ്യപ്പെട്ട് കീഴാറ്റൂരില്‍ നിന്നും കണ്ണൂരിലേക്ക് ഇന്ന് ബിജെപി മാർച്ച്. മാർച്ചിൽ ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.
കീഴാറ്റൂര്‍ വയലില്‍ റോഡ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ അവസാനിപ്പിക്കുക, മണ്ണിന് വേണ്ടി പോരാടുന്ന സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുക, ജനപ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ തയാറാവുക, ബദല്‍ റോഡിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി കീഴാറ്റൂരിൽ മാർച്ച് നടത്തുന്നത്.