തിരുവനന്തപുരം: കീഴാറ്റൂർ ബൈപാസുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ നടപടി ആത്മഹത്യാപരമെന്ന് മന്ത്രി ജി. സുധാകരൻ. ഇനി എന്ത് കലാപമുണ്ടായാലും സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വമില്ല. നിലപാട് തിരുത്താൻ കേന്ദ്രം തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കീഴാറ്റൂർ ബൈപാസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധസംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ വിദഗ്ധ സമിതി എന്ന് വരുമെന്നോ, എന്നു പഠന റിപ്പോർട്ട് നൽകുമെന്നോ കേന്ദ്ര സർക്കാർ വ്യക്തമാക്കിയില്ല.
കീഴാറ്റൂർ നിർദിഷ്ട ബൈപാസിനെതിരേ സമരം നടത്തുന്ന വയൽക്കിളികൾ അടക്കമുള്ളവരും ബിജെപി നേതാക്കളുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.