കണ്ണൂർ: കീഴാറ്റൂരിൽ ബൈപ്പാസിനെതിരേ സമരം നടത്തുന്നവർ പിന്തിരിയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പരിസ്ഥിതി സംരക്ഷിച്ചുക്കൊണ്ടുള്ള വികസനമാണ് സർക്കാർ നയം. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചാൽ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കീഴാറ്റൂരിലേത് സർക്കാർ വിരുദ്ധ സമരമാക്കാൻ ആർഎസ്എസ് ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബൈപ്പാസ് അലൈൻമെന്റ് തീരുമാനിച്ചത് ദേശീയ പാത അഥോററ്റിയാണ്. ഭൂമി വിട്ടുകൊടുക്കാൻ തയാറായവരെപ്പോലും പിന്തിരിപ്പിക്കുന്നുവെന്നും കേന്ദ്രസർക്കാർ തീരുമാനമനുസരിച്ച് ഭൂമി ഏറ്റെടുക്കുന്ന ഉത്തരവാദിത്തം മാത്രമാണ് സംസ്ഥാനത്തിനുള്ളതെന്നും കോടിയേരി പറഞ്ഞു.