കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ മൊത്തത്തില്‍ കേരളത്തിലെ വോട്ടര്‍മാര്‍ ഇത്തരത്തില്‍ തീരുമാനമെടുത്തത് എന്താണെന്ന് പാര്‍ട്ടി പരിശോധിക്കണമെന്ന് എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ജെ. ഷൈന്‍ പറഞ്ഞു.
കേരളത്തിന്റെ പൊതു ട്രെന്‍ഡാണ് ഇപ്പോള്‍ പുറത്തുവന്നത്. ഹൈബി ഈഡന് മുമ്പും മത്സരംഗത്ത് ഉണ്ടായിരുന്ന ആളാണ്. ഈ രംഗത്ത് പുതിയ ആളായ എനിക്ക് നിശ്ചിത സമയത്തിനുള്ളില്‍ എല്ലാവരുടെ അടുത്തും ഓടിയെത്താനായില്ല.
എന്നാല്‍ കഴിയുംവിധം വോട്ടര്‍മാരെ കാണാന്‍ ശ്രമിച്ചിട്ടുണ്ട്. തോല്‍വിയെക്കുറിച്ച് എനിക്ക് പറയാനുള്ള കാര്യങ്ങള്‍ പാര്‍ട്ടി ഘടകത്തെ അറിയിക്കുമെന്നും ഷൈന്‍ പറഞ്ഞു.