തിരുവനന്തപുരം: നിയമസഭാ സംഘർഷത്തിൽ സച്ചിൻദേവ് എംഎൽഎ സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരേ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കാട്ടി കെ.കെ. രമ സ്പീക്കർക്കും സൈബർ സെല്ലിനും പരാതി നൽകി.
സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങളുടെ സ്ക്രീൻഷോർട്ടുകൾ സഹിതമാണ് പരാതി നൽകിയത്. തന്നെ അപമാനിക്കാനും വിശ്വാസ്യത തകർക്കാനുമാണ് സച്ചിൻദേവ് ശ്രമിക്കുന്നതെന്നും ഉചിതമായ നടപടിയെടുക്കണമെന്നുമാണ് രമയുടെ പരാതി.
കൈ പൊട്ടിയില്ല എന്ന പേരിൽ വ്യാജ പ്രചാരണം നടത്തുന്നുവെന്നും സമൂഹ മാധ്യമങ്ങളിൽ അപമാനിക്കുന്നുവെന്നുമാണ് പരാതി. സച്ചിൻ ദേവിനെതിരേ വ്യാജ നിർമിതി പരാതിയാണ് രമ നൽകിയിരിക്കുന്നത്.
നിയമസഭയിലെ ഡോക്ടറുടെയും ജനറൽ ആശുപത്രിയിലെ ഡോക്ടറുടെയും നിർദേശപ്രകാരമാണ് ചികിത്സ തേടിയതെന്ന് കെ.കെ.രമ മാധ്യമപ്രവർത്തകരോട് പറഞ്ഞു.